Breaking news

കര്‍ക്കിടക കഞ്ഞിക്കൂട്ട് വിതരണം ചെയ്തു

കോട്ടയം: കര്‍ക്കിടക മാസത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ക്കിടക കഞ്ഞിക്കൂട്ട് കിറ്റുകള്‍ വിതരണം ചെയ്യുന്നു. കാരിത്താസ് ആയുര്‍വ്വേദ ആശുപത്രിയുമായി സഹകരിച്ചുകൊണ്ട് ലഭ്യമാക്കുന്ന കര്‍ക്കിടക കഞ്ഞിക്കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ നിര്‍വ്വഹിച്ചു. ഞവരയരി, ഉലുവ, ആശാളി, ചെറുപയര്‍, ദശമൂലം, ത്രികടു, അരിയാറ് എന്നിവ അടങ്ങുന്ന ഏഴ് ദിവസത്തെ ഉപയോഗത്തിന് ആവശ്യമായ കര്‍ക്കിടക കഞ്ഞിക്കിറ്റുകളാണ് ലഭ്യമാക്കുന്നത്.  കര്‍ക്കിടക കഞ്ഞിക്കൂട്ട് ഉപയോഗിക്കുന്നത് ദഹനശക്തി നിലനിര്‍ത്തുന്നതിനും രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ശരീരത്തിന് ബലം പ്രധാനം ചെയ്യുന്നതിനും സാക്രമിക രോഗങ്ങളില്‍ നിന്നും മുക്തി ലഭിക്കുന്നതിനും സഹായകമാകുന്നു. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായുള്ള കെ.എസ്.എസ്.എസ് പ്രവര്‍ത്തന ഗ്രാമങ്ങളില്‍ കഞ്ഞിക്കൂട്ടുകള്‍ ലഭ്യമാക്കുന്നതാണ്.

Facebook Comments

Read Previous

കുറ്റൂര്‍ കണ്ണങ്കര പുത്തന്‍പുരയില്‍ സിസ്റ്റര്‍ ഡാമിയന്‍ SVM (94) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു