
കോട്ടയം : കോട്ടയം കാരിത്താസ് ആശുപത്രിക്ക് മറ്റൊരു അഭിമാനനിമിഷം. എമർജൻസി മെഡിസിൻ വിഭാഗത്തിലെ സ്റ്റാഫുമാർ തയ്യാറാക്കിയ അവയവദാനത്തിന്റെയും നഴ്സുമാരുടെ ത്യാഗത്തിന്റെയും കഥ പറയുന്ന *SISTER* എന്ന ഷോർട് ഫിലിം 3 ഷോർട് ഫിലിം ഫെസ്റ്റിവലിൽ പരിഗണിക്കപ്പെട്ടു. ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട ഷോർട് ഫിലിമുകളാണ് ഫെസ്ടിവലുകളിൽ മത്സരിക്കുന്നത്.
1) FETE INTERNATIONAL SHORT FILM FESTIVAL 2023
2) COCHIN INTERNATIONAL SHORT FILM FRSTIVAL 2023
3) INDIAN FILM HOUSE SHORT FILM FRSTIVAL 2023
വിവിധ ഷോർട്ഫിലിം ഫെസ്റ്റിവലിൽ അവാർഡുകൾ നേടിയിട്ടുള്ള എമർജൻസി വിഭാഗത്തിലെ കോ-ഓർഡിനേറ്ററായ ജോമി ജോസ് കൈപ്പാറേട്ട് ആണ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പ്രവാസിയായ അനില തോമസ് ആണ് ഈ ഷോർട് ഫിലിം നിർമിച്ചിരിക്കുന്നത്. എമർജൻസി വിഭാഗത്തിലെ ഡോക്ടർമാരും, നഴ്സുമാരും & അറ്റെൻഡർമാരും മാത്രമാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ഇതിലെ മുഖ്യകഥാപാത്രങ്ങയിൽ ഒരാളായി ഹൃദയസ്പർശിയായ വാക്കുകള്കൊണ്ടും ഭാവങ്ങൾകൊണ്ടും പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ Sr Salomy DCPB മികച്ച നടിക്കുള്ള അവാർഡിനും പരിഗണിക്കപ്പെടുന്നുണ്ട്. ആദ്യമായിട്ടോ അല്ലെങ്കില് അപൂർവമായിട്ടോ ആണ് സന്യസ്തർ ഇതുപോലുള്ള അവാർഡുകൾക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നത് . മറ്റ് പ്രധാന അഭിനേതാക്കളായ സുരേന്ദ്രൻ, അനൂജ & ഗംഗ എന്നിവരും മറ്റ് അവാർഡുകൾക്ക് പരിഗണിക്കപ്പെടുന്നു. മലയാളി നഴ്സുമാർക്കുള്ള IHNA 2023 പുരസ്‌കാര ജേതാവും കൂടിയാണ് സംവിധായകൻ ജോമി കൈപ്പാറേട്ട്. 10- ഓളം ഷോർട് ഫിലിമുകൾ ഇതിനോടകം കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. ഇതുപോലുള്ള ഷോർട് ഫിലിമുകളിൽ പരിഗണിക്കപ്പെടുന്നത് തന്നെ വളരെയധികം അഭിമാനവും സന്തോഷവും നല്കുന്നതാണ് അദ്ദേഹം ക്നാനായപത്രത്തോട് അറിയിച്ചു. ജോമി ജോസ് കൈപ്പാറേറ്റിനും ടീമിനും ക്നാനായപത്രത്തിന്റെ എല്ലാവിധ ആശംസകളും അറിയിക്കുന്നു