Breaking news

ചരിത്രം ആവർത്തിച്ച് ബർമ്മിങ്ഹാം

6000 ൽ അധികം ക്നാനായക്കാർ ഒന്നിച്ചണിച്ചേർന്ന UKKCA യുടെ 20-ാം മത് കൺവൻഷനിൽ  ചരിത്ര വിജയം
ആവർത്തിച്ച് ബർമിങ്ഹാം ക്നാനായ കാത്തലിക്  അസോസിയേഷൻ (BKCA).
ഇംഗ്ലണ്ടിെലെ പ്രശസ്തമായ വാർവിക് സ്റ്റോൺലീ  പാർക്കിൽ നടന്ന പരിപാടിയിൽ 150 കുട്ടികൾ നിറഞ്ഞാടിയ സ്വാഗതനൃത്തത്തിൽ 39 കുട്ടികളുടെ സാന്നിധ്യമറിച്ച് തുടക്കമിട്ട BKCA യുടെ ജൈത്രയാത്ര തുടർന്ന് നടന്ന കലാപരിപാടികളിൽ  തെക്കൻ്റെ സ്വപ്നങ്ങൾ എന്നാ നാടകത്തിൻ്റെയും അകമ്പടിയോടെ തങ്ങളുടേത് ആക്കി മാറ്റുന്ന കാഴ്ചയായിരുന്നു പിന്നിട് ജനസാഗരം കണ്ടത്.
ലോകമെമ്പാടുമുള്ള ക്‌നാനായക്കാർ കാത്തിരുന്ന സമുദായ റാലിയിൽ 500 ൽ അധികം ആളുകളെ BKCA എന്ന വികാര പരമായ ബാനറിന് കീഴിൽ അണിനിരത്താൻ സാധിച്ചതാണ് BKCA കമ്മറ്റിയുടെ ഏറ്റവും വലിയ വിജയം. ഇതിനായി 6 കൂടാരയോഗങ്ങൾ വഴിയായി ടിക്കറ്റുകൾ മുൻപേ തന്നെ അംഗങ്ങളിൽ എത്തിക്കുന്നതിൽ കൂടാരയോഗ പ്രതിനിധികൾ ഉത്തരവാധിത്വം ഏറ്റെടുത്തപ്പോൾ തുടർന്ന് റാലിയിൽ 2012 മുതലുള്ള തങ്ങളുടെ തുടർച്ചയായ അപ്രമാദിത്വം ഇപ്രാവശ്യവും ആവർത്തിക്കാൻ BKCA കമ്മറ്റിക്ക് കിട്ടിയ ഊർജ്ജം ചെറുതല്ല.
തനിമയിൽ ഒരുമയിൽ ഒരൊറ്റ ജനത ക്നാനായ ജനത എന്ന ആപ്ത വാക്യത്തിന് അനുസൃതമായി ക്നാനായ കുടിയേറ്റങ്ങളിൽ ഏറ്റവും വലുതായ മലബാർ കുടിയേറ്റത്തിൻ്റെ നേർക്കാഴ്ച ഇംഗ്ലീഷ് മണ്ണിൽ കാളവണ്ടി ആദ്യമായി ഇറക്കി തങ്ങളുടെ  പൂർവികരുടെ കഷ്ടത അണിയിച്ചൊരുക്കിയ BKCA തുടർന്ന് വിസ്മയങ്ങളുടെ മായാപ്രപഞ്ചമാണ് റാലിയിൽ തീർത്തത്. റാലിക്കിരുവശവും അണിനിരന്ന കാണികളുടെ മനസിനും കണ്ണിനും നിറവും മിഴിവുമേകി യാക്കോബിൻ്റെ കിണറും, ചാൾസ് രാജാവും, മാർപ്പാപ്പയും, ക്നായി ത്തൊമ്മനും, ചേരമാൻ പെരുമാളും ,മയക്കുമരുന്നിൻ്റെ അടിമയായ രോഗിയാൽ അപമൃത്യു ഏറ്റു വാങ്ങേണ്ടി വന്ന Dr. വന്ദനാ ദാസും, യേശു ക്രിസ്തുവിൻ്റെ പീഢാനുഭവത്തിൻ്റെ ആവിഷ്കാരവും, കേരളത്തിൻ്റെ മതസൗഹാർദവും, ക്നാനായ വധൂവരന്മാരും ,ക് നാനായ ആചാരങ്ങളൾ ,ക്രൈസ്തവ ആചാരങ്ങൾ എന്നിങ്ങനെ ക്നാനായ – കേരളീയ – ആംഗലേയ സാംസ്കാരിക സമ്പന്നതകൾ വിളിച്ചോതിയ 40 ൽ അധികം തീം  പ്ലോട്ടുകൾ അണിനിരത്തിയപ്പോൾ തന്നെ BKCA യുടെ വിജയം സുനിശ്ചിതമായിരുന്നു.പരിപാടിയുടെ അവസാനം റാലിയുടെ വിജയികളെ പ്രഖ്യാപിച്ചപ്പോൾ അത്യധികം ആവേശത്തോടെയാണ് സദസ് ഏറ്റെടുത്തത്.
വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല എന്ന നിശ്ചയധാർട്യവുമായി ഇത്തവണയും റാലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ BKCA കമ്മറ്റി ഈ വിജയം BKCA യുടെ ഓരോ അംഗങ്ങൾക്കുമായി സമർപ്പിക്കുന്നുവെന്ന്  അറിയിച്ചു.
ഇത്രയും മനോഹരമായും അച്ചടക്കത്തോടെയും ഈ റാലി അണിച്ചൊരിക്കിയത്
ശ്രീ ജോയ് കൊച്ചുപുരയ്ക്കൽ , ശ്രീ തോമസ്  സ്റ്റീഫൻ പാലകൻ, ഡോ. പിപ്പ്‌സ് തങ്കത്തോണി,
അലക്സ് ആറ്റു കുന്നേൽ, ജിജോ കോരപ്പള്ളിൽ,  സന്തോഷ് ഓച്ചാലിൽ, ജോസ് സിൽവസ്റ്റർ എടാട്ടുകാലായിൽ, റെജി തോമസ്, ബിൻഞ്ചു ജേക്കബ്, സ്മിതാ തോട്ടം, ലൈബി ജയ്, ആൻസി ചക്കാലക്കൽ, എബി നെടുവാമ്പുഴ, സിനു മുപ്രാപള്ളിൽ, ബ്രയൻ ബിനോയ്  എന്നിവരടങ്ങിയ കമ്മറ്റിയാണ്.
ജോഷി പുലിക്കൂട്ടിൽ
Facebook Comments

knanayapathram

Read Previous

ചാമക്കാല പോര്‍ക്കുന്നേല്‍ (കോറുമടം) P. O. തോമസ്‌ (74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഇരവിമംഗലം (കക്കത്തുമല) തച്ചേരിൽ റ്റി.സി ചാക്കോ (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE