
ഫിലാഡെൽഫിയ:ഫിലാഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ കാത്തലിക്ക് മിഷനിൽ വിശ്വാസപരിശീലന അദ്ധ്യയനവർഷത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് സ്തുത്യർഹമായി സേവനം ചെയ്യുന്ന എല്ലാം അദ്ധ്യാപകരെയും പ്രത്യേകമായി ആദരിച്ചു.കുട്ടികളുടെ പ്രതിനിധി ജോന വാലയിൽ ,മാതാപിതാക്കളുടെ പ്രതിനിധി ലൈജു വാലയിൽ എന്നിവർ അദ്ധ്യാപകരെ അഭിനന്ദിച്ച് സംസാരിച്ചു.കുട്ടികളുടെ പ്രത്യേകമായ ഗാനങ്ങളും നടത്തപ്പെട്ടു.മതബോധന സ്കൂൾ പ്രിൻസിപ്പൽ ലീല പാറയ്ക്കൽ എല്ലാവർക്കും പ്രത്യേകമായി നന്ദിയർപ്പിച്ചു.തുടർന്ന് എല്ലാം അദ്ധ്യാപകർക്കും പ്രത്യേക സമ്മാനങ്ങൾ നൽകി.
Facebook Comments