Breaking news

കൺവൻഷന് കരുത്തേകാൻ, ക്നായിത്തൊമ്മൻ നഗറിലെ കവാടത്തിൽ ക്നാനായക്കാരെ സ്വീകരിയ്ക്കാൻ കറകളഞ്ഞ സമുദായ സ്നേഹികളുമായി രജിസ്ട്രേഷൻ കമ്മറ്റി

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PR0 UKKCA

UK യിലെ ക്നാനായക്കാർ വീണ്ടുമൊരു കൺവൻഷനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്. യൂണിറ്റു ഭാരവാഹികൾ നൽകുന്ന വിവരങ്ങളനുസരിച്ച് എല്ലായൂണിറ്റുകളിലും തന്നെ മുൻവർഷങ്ങളിലേതിലും കൂടുതൽ ടിക്കറ്റുകളാണ് വിതരണം ചെയ്യപ്പെട്ടിരിയ്ക്കുന്നത്. പുതുതായി എത്തിയ അംഗങ്ങളെ ഉൾപ്പെടുത്തിയതിനാൽ എല്ലായൂണിറ്റിലെയും അംഗസംഖ്യ വർദ്ധിച്ചത് ഇതിന് ഒരു കാരണമാണ്. വാർവിക്ക്ഷയർ ക്നാനായ സാഗരമാവാനൊരുങ്ങുമ്പോൾ,പ്രവാസലോകത്ത് അത്ഭുതം സൃഷ്ടിയ്ക്കാൻ UKKCA ഒരുങ്ങുമ്പോൾ രജിസ്ട്രേഷൻ കമ്മറ്റിയംഗങ്ങൾ കുറ്റമറ്റപ്രവർത്തനങ്ങൾക്കായി തയ്യാറാവുകയാണ്. ക്നായിത്തൊമ്മൻ നഗറിലെ പ്രവേശന കവാടത്തിൽ തന്നെ നിലയുറപ്പിയ്ക്കുന്നവർ-കൺവൻഷനിലെത്തുന്നവർ ആദ്യം കാണുന്ന മുഖങ്ങൾ-ഏറ്റവുമാദ്യം എത്തുന്നവർക്കുപോലും പ്രവേശനം നൽകാനായി കൺവൻഷൻ സെൻററിൽ പുലരും മുമ്പേ എത്തുന്നവർ-ക്നാനായേതര നുഴഞ്ഞുകയറ്റങ്ങൾക്ക് തടയിടുന്നവർ-ആവശ്യക്കാർക്ക് ടിക്കറ്റുകൾ നൽകുന്നവർ-അതിലൊക്കെയുപരിയായി പതാകയുയർത്തലും,ദിവ്യബലിയും,പൊതുസമ്മേളനവും, റാലിയും,സ്വാഗതനൃത്തവുമൊക്കെ ത്യജിച്ച് കൺവൻഷന്റെ വിജയത്തിനായി ഒരു പകൽ മുഴുവൻ കഷ്ടപ്പെടുന്നവർ.

സിംഗിൾ എൻട്രി,വിദ്യാർത്ഥികൾ, കുടുംബങ്ങൾ, സിൽവർ,ഗോൾഡൻ എന്നിങ്ങനെ വിവിധ തരത്തിലുള്ള ടിക്കറ്റുകൾ വാങ്ങിയവരെ പ്രവേശന കവാടത്തിൽവച്ചുതന്നെ വിവിധ വിഭാഗങ്ങളായി തിരിച്ച് കൺവൻഷൻ ഹാളിലെ അനിശ്ചിതത്വങ്ങൾക്കു തടയിടാൻ രജിസ്ട്രേഷൽ കമ്മറ്റിയംഗങ്ങൾ നടത്തുന്നശ്രമങ്ങൾ ശ്ലാഘനീയമാണ്. അതുകൊണ്ടുതന്നെ UKKCA എന്ന മഹാപ്രസ്ഥാനത്തോട് ഏറെ ആത്മാർത്ഥതയുള്ളവരും,കൺവൻഷന്റെ വിജയത്തിനായി ത്യാഗങ്ങൾ സഹിക്കാൻ സന്നദ്ധതയുള്ളവരുമാണ് രജിസ്ട്രേഷൻ കമ്മറ്റിയംഗങ്ങളായി UKKCA ട്രഷറർ റോബി മേക്കരയോടൊപ്പം രജിസ്ട്രേഷൻ കമ്മറ്റിയിൽ പ്രവർത്തിയ്ക്കുന്നത്. കെറ്ററിംഗ് യൂണിറ്റ് പ്രസിഡൻറ്:എബിൻ തോമസ് വാരാച്ചേരിൽ, ലെസ്റ്റർ യൂണിറ്റ് ട്രഷറർ: എബി ജോസഫ് ചരളേൽ, ഗ്ലോസ്റ്റർഷയർ യൂണിറ്റ് മുൻ ഭാരവാഹിയും കഴിഞ്ഞ കൺവൻഷനില രജിസ്ട്രേഷൻ കമ്മറ്റിയംഗവുമായിരുന്ന മാത്യു അമ്മായികുന്നേൽ, ആതിഥേയ യൂണിറ്റായ കൊവൻട്രി യൂണിറ്റ് ട്രഷറർ: ഷിജോ തളിപ്ലാക്കൽ,ഹെരിഫോർഡ് യൂണിറ്റ് മുൻ പ്രസിഡൻറും കഴിഞ്ഞ കൺവൻഷനിലെ രജിസ്ട്രേഷൻ കമ്മറ്റിയംഗവുമായിരുന്ന സാജൻ ജോസഫ്‌, UKKCA മുൻ ജോയൻറ് സെക്രട്ടറിയും,മുൻ അഡ്വൈസറും, DKCC മുൻ സെക്രട്ടറിയുമായിരുന്ന വിനോദ്മാണി കിഴക്കനടിയിൽ എന്നിവരാണ് രജിസ്ട്രേഷൻ കമ്മറ്റിയംഗങ്ങൾ.

Facebook Comments

knanayapathram

Read Previous

കല്ലറ തയ്യില്‍ എലിസബത്ത് ജോസഫ് (33) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

നീണ്ടൂർ മാധവശ്ശേരിൽ എം. ഒ. ഫിലിപ്പ് (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE