Breaking news

റോയല്‍ 20 പരിശീലന തുഴച്ചില്‍ തുടങ്ങി

ജോഷി പുലിക്കൂട്ടിൽ
PR0… Royal 20 Birmingham

 

ഓളപ്പരപ്പില്‍ തീപാറുന്ന പോരാട്ടങ്ങള്‍ നടത്തി UK യിലെ തടാകങ്ങളില്‍ ചരിത്രം സൃഷ്ടിച്ച Royal 20 Birmingham Team പരിശീലനത്തുഴച്ചില്‍ ആരംഭിച്ചു.
UK യിലെ മത്സരവള്ളംകളി തടാകങ്ങളില്‍ വേഗതയുടെ മിന്നല്‍ പിണര്‍ സൃഷ്ടിച്ച ചരിത്രമുള്ള Royal 20 Birmingham തങ്ങളുടെ പരിശീലന തുഴച്ചില്‍ Warwick ലെ St. Nicholas Park തടാകത്തില്‍ ജൂണ്‍ 3-ാം തീയതി ഫാ. ജിന്‍സ് കണ്ടക്കാട്ടിലിന്റെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ചു. ടീമംഗങ്ങള്‍ എല്ലാവരും അണിചേര്‍ന്ന യോഗത്തില്‍ വച്ച് ഫാ. ജിന്‍സിന്റെ സാന്നിധ്യത്തില്‍ ഒന്നാം തുഴ ഒളിമ്പ്യന്‍ Gillian Mara യില്‍ നിന്ന് Steve Jomon ഏറ്റുവാങ്ങി. തുടര്‍ന്ന് രണ്ടാം തുഴ ജിജി കുര്യാക്കോസും ഏറ്റുവാങ്ങി.

2018 ല്‍ രൂപമെടുത്ത Royal 20 Birmingham team അതിന്റെ ബാലാരിഷ്ടതകള്‍ എല്ലാം പിന്നിട്ട് ഒരു club ആയി മാറിക്കഴിഞ്ഞ ഈ അവസരത്തില്‍ ടീം ക്യാപ്റ്റന്‍ ശ്രീ. ബെന്നി മാവേലില്‍, ക്ലബ് പ്രസിഡന്റ് സജി രാമച്ചനാട്ട്, ബോട്ട് ക്യാപ്റ്റന്‍ ജോമോന്‍ കുമരകം എന്നിവരാണ് Royal 20 Birmingham നെ നയിക്കുന്നത്. നിരവധി നെഹൃട്രോഫി വള്ളംകളികളില്‍ കുമരകം ക്ലബ്ബിനെ പ്രതിനിധീകരിച്ച ജോമോന്‍ കുമരകത്തിന്റെ സാന്നിധ്യവും പരിചയ സമ്പന്നതയും ടീമിന് ഒരു മുതല്‍കൂട്ടാണ്.

Royal 20 Birmingham ന്റെ തുടക്കം മുതല്‍ തുഴഞ്ഞു വന്ന കളിക്കാര്‍ക്കൊപ്പം പുതുതലമുറയുടെ ഊര്‍ജ്ജവും ബെന്നി മാവേലിയുടെയും സജി രാമച്ചനാട്ടിന്റെയും പ്രവര്‍ത്തന മികവും ജോമോന്‍ കുമരകത്തിന്റെ പരിചയ സമ്പന്നതയും ഒത്തുചേരുന്ന ഈ ടീമിന്റെ ഇത്തവണത്തെ മെഗാ സ്‌പോണ്‍സര്‍ Neozon care solutions ആണ്.

ടീമിന് വിജയാശംസകൾ നേർന്ന് കൊണ്ട് മെഗാ സ്പോൺസർ അലക്സ് ആട്ടുകുന്നേൽ ,ബെന്നി മാവേലി, സജി രാമച്ചനാട്ട് ,വൈസ് ക്യാപ്റ്റൻ അഭിലാഷ് മൈലപറമ്പിൽ എന്നിവർ സംസാരിച്ചു. തുടർന്ന് ഒളിംപ്യൻ ജിലിയൻ മാറയുടെ നേതൃത്വത്തിൽ ടീമംഗങ്ങൾ പരിശീലന തുഴച്ചിൽ നടത്തി.വിഭവ സമൃദ്ധമായ ഭക്ഷണത്തോടെയാണ് പരിശീലനം സമാപിച്ചത്.


Facebook Comments

knanayapathram

Read Previous

സെ.മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പൊതു ദിവ്യകാരുണ്യ സ്വീകരണം നടത്തി

Read Next

കല്ലറ തയ്യില്‍ എലിസബത്ത് ജോസഫ് (33) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE