

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PR0 UKKCA
മഹത്തായ ഭൂതകാലത്തെക്കുറിച്ചുള്ള സമ്പന്നമായ സ്മരണകളാണ്, ക്നാനായക്കാരെ സ്വവംശ വിവാഹനിഷ്ഠയിൽ തുടരാൻ പ്രേരിപ്പിയ്ക്കുന്നത്. വിശ്വാസികളുടെ സമൂഹമായ സഭയിൽ ഹൃദയ-രക്ത-വൈകാരിക ബന്ധങ്ങളിലൂടെ ഒന്നുചേരുന്ന സമുദായമായി ക്‌നാനായ ജനം ഒത്തുചേരുന്നു. വംശീയത്തനിമയുടെ വൈകാരിക ബോധം ശക്തമായ ഐക്യത്തിത്തിനാണ് ക്നാനായക്കാരന് പ്രേരണയാവുന്നത്. വേറിട്ടുനിൽക്കുന്നതിൽ ഇടകലരാത്തതിൽ അഭിമാനം കൊള്ളുന്ന ജന സമൂഹത്തിന് നേട്ടങ്ങളുടെ നീണ്ടനിരയ്ക്ക് കാരണക്കാരനായത് കുടിയേറ്റ കുലപതിയായ ക്നായിത്തോമായായിരുന്നു. സൂര്യനസ്തമിയ്ക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ക്നാനായക്കാർ ക്നായാത്തൊമ്മൻ വെങ്കലപ്രതിമാ സ്ഥാപനവും,ക്നായിത്തൊമമന ഓർമ്മദിനാചരണവുമൊക്കെ സംഘടിപ്പിയ്ക്കുന്നതുവരെ പൂർവ്വപിതാവിന്റെ പുണ്യസ്മരണകൾ വിസ്മൃതിയുടെ കയങ്ങളിലായിരുന്നു. കെട്ടിപ്പൊക്കിയതും, കാത്തുസൂക്ഷിച്ചതുമൊക്കെ കത്തിയമർന്നപ്പോൾ ഓർമ്മകളുടെ ഒരുപിടി ചാരവുമായി മാറി മാറി കുടിയേറ്റങ്ങൾ നടത്തിയവരുടെ ചിതലെടുത്തു പോയചരിത്രപുസ്തങ്ങളുടെ, പുതിയ തീരങ്ങൾ തേടിയൊഴുകുന്നതിനിടയിൽ, ചെന്നടിഞ്ഞദേശങ്ങളിൽ ജീവിതവുമായി പടവെട്ടുന്നതിനിടയിൽ, തലമുറകൾ കടന്നപ്പോൾ നിലച്ചുപോയ പാണൻപാട്ടുകളിൽ ഒക്കെ അമർന്നുപോവേണ്ടിയിരുന്ന ക്നായിത്തൊമ്മൻ കുലപതിയുടെ ഓർമ്മകളാണ് ഇന്ന് ആഗോളക്നാനായ സമൂഹത്തിൽ ആവേശത്തിന്റെ അലകടലായി ഉയർന്നുവരുന്നത്.
ക്നായിത്തോമ കേരളൽനൽകിയ സംഭാവനകൾ ഭാരതത്തിലെ മുഴുവൻ ക്രൈസ്തവരും ഇന്നനുഭവിയ്ക്കുന്ന നേട്ടങ്ങളാണ്. ചെറിയ അജഗണമായ ക്നാനായജനമാണ് വലിയനേട്ടങ്ങൾക്കു കാരണമായത് എന്ന് വിളിച്ചുപറയാൻ ക്നാനായേതർ മടിക്കട്ടെ; പക്ഷെ ക്നാനായക്കാർ അഭിമാനത്തോടെ വിളിച്ചോതേണ്ട ചരിത്രമാണ് ക്നായിത്തോമായുടേത്.
കേരള ക്രൈസ്തവരുടെ സിറിയൻ ആരാധനാ ക്രമത്തിന് കാരണമായത് ക്നായിത്തോമായുടെ നേര്യത്വത്തിൽ നടന്ന കുടിയേറ്റമാണ്. സുറിയാനി കൃസ്ത്യാനികൾ എന്ന പേരു തന്നെയും സീറോ മലബാർ എന്ന പേരിലെ സീറോ എന്നവാക്കുതന്നെയും സുറിയാനി ഭാഷയുടെതാണ്.
ക്നായിത്തോമായിൽനിന്നാണ് വിദേശ രാജ്യങ്ങളിലേയ്ക്ക് കച്ചവടം നടത്താനുള്ള അനുവാദം ക്രൈസ്തവർക്ക് രാജാവിൽനിന്ന് ലഭിച്ചത്. തൻമൂലം ക്നായിത്തോമായ്ക്ക് മഹാപിള്ള എന്ന സ്ഥാനവും ലഭിച്ചു. അതുകൊണ്ടാണ് തിരുവിതാംകൂറിലെ ക്രിസ്ത്യാനികൾ മാപ്പിളമാർ എന്നറിയപ്പെടുന്നത്.
ക്നായിത്തോമായ്ക്ക് ചേര രാജാവിന്റെ പ്രഭു എന്നർത്‌ഥമുള്ള കോ ചേരകോൻ പദവിയും, രാജാക്കൻമാർക്കും ബ്രാഹ്മണൻമാർക്കും അവകാശമായി ലഭിച്ചിരുന്ന 72 പദവികളും ലഭിച്ചു. ഈ പദവികൾമൂലം ക്നാനായക്കാരുടെ മാത്രമല്ല കേരളത്തിലെ മുഴുവൻ ക്രൈസ്തവരുടെയും അന്തസ്സും സ്ഥാനവുമാണ് ഉയർന്നത്. സമ്പന്നമായ ഒരു ഭൂതകാലത്തിന്റെ സ്മരണകൾക്കു കാരണക്കാരുനായ ക്നായി ത്തോമായുടെ ഓർമ്മകൾക്കുമുന്നിൽ ഓരോ ക്നാനായക്കാരനും കരങ്ങൾകൂപ്പേണ്ടതുണ്ട്.
UKയിലെ എല്ലാ ക്നാനായ കുടുംബങ്ങളിലും പിതാമഹൻ ക്നായിത്തോമായുടെ ഫോട്ടോ എത്തിയ്ക്കുന്ന ഉദ്യമത്തിന്റെ ഭാഗമായി UKKCA കൺവൻഷനിലെത്തുന്ന ആയിരം കുടുംബങ്ങൾക്ക് ക്നായിത്തൊമ്മൻ ഫോട്ടോ യൂണിറ്റ് ഭാരവാഹികൾ മുഖേന നൽകുന്നതാണ്i