

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PR0 UKKCA
UKKCA കൺവൻഷനിലെ മെനോറ വിളക്കിലെ തിരികൾ തെളിയാനി ആഴ്ച്ചകൾ മാത്രം ബാക്കിയാവുമ്പോൾ പ്രബലയൂണിറ്റുകളിലൊന്നും വലിയ യൂണിറ്റുകളിലൊന്നുമായ ബ്രിസ്റ്റോൾ യൂണിറ്റിൽ കൺവൻഷന്റെ ഒരുക്കങ്ങളും ടിക്കറ്റ് വിതരണവും ഊർജ്ജിതമായി മുന്നേറുകയാണ്. UKKCA എന്ന മഹാ പ്രസ്ഥാനത്തോടൊപ്പം എന്നും അടിയുറച്ചു നിന്ന യൂണിറ്റാണ് ബ്രിസ്റ്റോൾ യൂണിറ്റ്. ക്നാനായ മിഷനുകൾ രൂപീകൃതമാവുന്നതിനു മുമ്പേ ദിവ്യബലിയോടെ കൂടാരയോഗങ്ങൾ തുടങ്ങിയ അപൂർവ്വം യൂണിറ്റുകളിലൊന്ന്.UKKCA എന്ന അൽമായ സംഘടനയുടെ ആദ്യ നാളുകൾ മുതൽ തന്നെ സംഘടനയെ നേർവഴിക്കു നയിക്കാനും, കൈ പിടിച്ച് നടത്താനും സംഭാവന ചെയ്ത യൂണിറ്റും ബ്രിസ്റ്റോൾ മാത്രം.2003 ജൂലൈയിൽ കോട്ടയം അതിരൂപതാ മെത്രാൻ മാർ മാത്യു മൂലക്കാടിന്റെ മഹനീയ സാന്നിധ്യത്തിൽ ശ്രീ റെജി കുടിലിൻറെ ഭവനത്തിൽനടന്ന ആദ്യ കൂടാര യോഗം രൂപം നൽകിയ യൂണിറ്റ് ഇന്ന് എല്ലാ മാസങ്ങളിലും ദിവ്യബലിയോടെ കൂടാരയോഗങ്ങളുമായി ഒത്തുചേരുന്ന അപൂർവ്വം യൂണിറ്റുകളിലൊന്നാണ്.സിറിൾ കൈതവേലിൽ,ഷാജി കുര്യാക്കോസ്,റെജി കുടിലിൽ എന്നിവർ ആദ്യ ഭാരവാഹികളായ ബ്രിസ്റ്റോൾ യൂണിറ്റ് UKKCA ക്ക് സംഭാവന ചെയ്ത സെൻടൽ കമ്മറ്റിയംഗങ്ങൾ, സ്റ്റീഫൻ തെരുവത്ത്, സിറിൾ കൈതവേലിൽ, ജോസി നെടുംതുരുത്തിപുത്തൻപുരയിൽ, തോമസ് തൊണ്ണം മാവുങ്കൽ എന്നിവരാണ്.
ബ്രിസ്റ്റോൾ യൂണിറ്റിലെ കൺവൻഷൻ ടിക്കറ്റ് വിതരണോത്ഘാടനം ആൽവിൻ തോമസ് തൊണ്ണംമാവുങ്കലിന് ഫാമിലി ഗോൾഡൺ ടിക്കറ്റും ജോഹാൻ റെജി കുടിലിന് ഫാമിലി സിൽവർ ടിക്കറ്റും നൽകി യൂണിറ്റ് പ്രസിഡൻറ് ടിജോ തോമസ് നിർവ്വഹിച്ചു.യൂണിറ്റ് സെക്രട്ടറി ബോബി സൈമൺ, യൂണിറ്റ് ട്രഷറർ ജൂവൽ കുര്യാക്കോസ് എന്നിവർ ടിക്കറ്റ് വിതരണത്തിന് നേതൃത്വം നൽകി.