Breaking news

പന്ത്രണ്ടാം വട്ടവും UKKCA കൺവൻഷൻ സ്വാഗതനൃത്ത സംവിധാനം നിർവ്വഹിയ്ക്കുന്നത് സംഘന്യത്തങ്ങളെ മാന്ത്രികസ്പർശമേകി മെഗാ ഷോകളെ വിസ്മയക്കാഴ്ച്ചയാക്കിയ കലാഭവൻ നൈസ്

മാത്യു ജേക്കബ്ബ്
പുളിക്കത്തൊട്ടിയിൽ
PR0 UKKCA

നൂറിലധികം ക്നാനായ യുവജനങ്ങൾ അണിനിരക്കുന്ന 20മത് UKKCA കൺവൻഷന്റെ സ്വാഗത നൃത്തത്തിന് രൂപവും ഭാവവും നൽകുന്നത് കലാഭവൻ നൈസാണ്. July 8ന് കവൻട്രിയിൽ നടക്കുന്ന കൺവൻഷനിൽ UK യുടെ വിവിധഭാഗങ്ങളിൽനിന്നെത്തുന്ന ക്നാനായ യുവജനങ്ങൾ ഒരേ മനസ്സായി നൃത്തവിസ്മയത്തിന്റെ മാന്ത്രികചുവടുകളിലൂടെ കൺവൻഷനിലെത്തുന്ന ആയിരങ്ങൾക്ക് സ്വാഗതമേകുന്ന സുന്ദര നിമിഷങ്ങൾ ഏറ്റവും മനോഹരമാക്കാൻ UKയിലെ ഏറ്റവും മികച്ച ന്യത്താധ്യാപകനെ ത്തന്നെ ഇക്കുറിയും UKKCA സ്വന്തമാക്കിയിരിയ്ക്കുകയാണ്.

നൃത്തമെന്ന കലാരൂപത്തെ ഉപാസിച്ച, ന്യത്തത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച, UK യിലെ മലയാളി സമൂഹത്തിന് ഏറെ പരിചിതനായ കലാകാരനാണ് കലാഭവൻ നൈസ്. ക്നാനായ യുവജനങ്ങൾ വിവിധ വേഷങ്ങളിൽ വിസ്മയം തീർക്കുന്ന ക്നാനായ പാരമ്പര്യങ്ങളും മലയാളി കലാരൂപങ്ങളുമൊക്കെയായി പതിനഞ്ച്മിനിട്ട് സമയം വേദിയിൽ ഇന്ദ്രജാലം തീർക്കുന്ന സ്വാഗതനൃത്തം UKKCA കൺവൻഷന്റെ ഹൃദയമിടിപ്പായി മാറിയിട്ടുണ്ട്.
ക്ലാസിക്കൽ-വെസ്റ്റേൺ-സിനിമാറ്റിക്ക് നൃത്തരൂപങ്ങൾ പത്തുവർഷക്കാലം കലാഭവനിൽ അഭ്യസിച്ചിട്ടും നൃത്തത്തോടുള്ള അഭിനിവേശം അടങ്ങാത്ത കലാഭവൻ നൈസ് കലാഭവൻ ജയിംസിന്റെ ശിക്ഷണത്തിൽ ഏഴ് വർഷം ഭരതനാട്യവും, തൃപ്പൂണിത്തുറയിലെ കലാക്ഷേത്രയിൽ രണ്ടുവർഷം കഥകളി, കളരിപ്പയറ്റ് തുടങ്ങിയവയും പരിശീലിച്ചു.
സംസ്ഥാന- അന്തർദേശീയ മത്സരങ്ങളിൽനിന്നായി നൂറുകണക്കിന് സമ്മാനങ്ങൾ വാരിക്കൂട്ടിയ നൈസ് വിവിധനൃത്തരൂപങ്ങളുടെഗുരുനാഥനാണ്. വിവിധമലയാളിസംഘടനകളുടെകീഴിൽ 1500ലധികം വിദ്യാർത്ഥികളെ ന്യത്തം അഭ്യസിപ്പിച്ച നൈസ് ഇതിനോടകം ഇൻഡ്യ, UAE, UK രാജ്യങ്ങളിലായി അഞ്ഞൂനിലധികം സംഘനൃത്ത പ്രകടനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ക്നാനായ കൺവൻഷനിലെ ക്നാനായ യുവജനങ്ങളുടെ സംഘനൃത്തം ക്നാനായ പാരമ്പര്യങ്ങളുടെയും കേരളിയ കലാരൂപങ്ങളുടെയും മിശ്രണമായ കാഴ്ച്ചയുടെ വിരുന്നായി ഓരോവട്ടവും മാറുമ്പോൾ യൂറോപ്പിലെ ഏറ്റവും വലിയ മലയാളിസംഘന്യത്തമായി UKKCA കൺവൻഷനിലെ സ്വാഗതനൃത്തം മാറുമ്പോൾ ഓരോനൃത്തച്ചുവടും മനസ്സിൽ കോറിയിടുന്ന കലാഭവൻ നൈസിന് അഭിമാനത്തിന്റെനിമിഷങ്ങളാണ് UKKCA കൺവൻഷൻ സമ്മാനിയ്ക്കുന്നത്.

Facebook Comments

knanayapathram

Read Previous

മെൽബൺ സെൻറ് മേരീസ് ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം.

Read Next

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ ഈശോയുടെ തിരുഹൃദയ ദര്‍ശന തിരുനാള്‍.