

മാത്യു പുളിക്കത്തൊട്ടിയിൽ
PR0 UKKCA
ആർത്തിരമ്പുന്ന അലകടൽ പോലെ ക്നാനായമക്കളുടെ ആവേശംഅലതല്ലുന്ന സമുദായ റാലി ഓരോUKKCA കൺവൻഷന്റെയും തിലകക്കുറിയാണ്. 20മത് കൺവൻഷന്റെ റാലി മനോഹരമാക്കാൻ റാലിക്കമ്മറ്റിയംഗങ്ങൾ സജ്ജരായിക്കഴിഞ്ഞു.UKKCA യുടെ അഡ്വൈസറും ഈസ്റ്റ് ലണ്ടൻ യൂണിറ്റ് അംഗവുമായ ലൂബി മാത്യൂസ് വെള്ളാപ്പള്ളിയാണ് റാലിക്കമ്മറ്റി കൺവീനർ.
മുൻ വർഷങ്ങളിലേതുപോലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ യുണിറ്റുകളെ മൂന്ന് വിഭാഗങ്ങളായിതിരിച്ച് മൂന്നു വിഭാഗത്തിലും ഏറ്റവും നല്ല പ്രകടനം കാഴ്ച്ചവയ്ക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. 24 കുടുംബങ്ങൾ വരെയുള്ള യൂണിറ്റുകൾ, 25 മുതൽ 49 വരെ കുടുംബങ്ങളുള്ള യൂണിറ്റുകൾ, 50ന് മുകളിലുള്ള യൂണിറ്റുകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ വിഭാഗത്തിലും 250 പൗണ്ട്ക്യാഷ് പ്രൈസും ട്രോഫിയും, 150പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, 100 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും,50 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും എന്നിങ്ങനെയാണ് യഥാക്രമം ഒന്നും, രണ്ടും, മൂന്നും, നാലും സ്ഥാനത്തെത്തുന്നവർക്ക് സമ്മാനങ്ങൾ ലഭിയ്ക്കുന്നത്. യൂണിറ്റുകളെകുറിച്ചുള്ള ചെറു വിവരണം ജൂൺ10 ന് മുമ്പ് റാലിക്കമ്മറ്റിയംഗങ്ങൾക്കു നൽകേണ്ടതാണ്.
“തനിമയിൽ,ഒരുമയിൽ,ഒറ്റക്കെട്ടായി,ഒരൊറ്റജനത ക്നാനായ ജനത” എന്ന ഈ കൺവൻഷന്റെ ആപ്ത വാക്യം പ്രതിഫലിയ്ക്കുക, യൂണിറ്റുകളിലെ അംഗസംഖ്യയ്ക്ക് ആനുപാതികമായ അംഗങ്ങളുടെ പങ്കാളിത്തം, റാലിയിൽ പങ്കെടുക്കുന്ന അംഗങ്ങളുടെ ഓരേ രീതിയിലുള്ള വസ്ത്രധാരണം, അച്ചടക്കത്തോടെയും കൃത്യമായ അകലം പാലിച്ചുമുള്ള പങ്കാളിത്തം, യൂണിറ്റുകളെകുറിച്ചുള്ള വിവരണം നൽകുന്നത് എന്നീ കാര്യങ്ങൾ കൂടുതൽ പോയൻറ്റുകൾ നേടാൻ സഹായകമാവും. റാലി തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് യൂണിറ്റുകളുടെ പേരുകൾ എഴുതിയ ബോർഡുകൾക്കു പിന്നിൽ യൂണിറ്റ് അംഗങ്ങൾ അണിനിരക്കേണ്ടതും റാലിക്കമ്മറ്റിയംഗങ്ങളുടെ നിർദ്ദേശങ്ങൾ പാലിയ്ക്കേണ്ടതുമാണ്.
സ്റ്റിവനേജ് യൂണിറ്റ് പ്രസിഡൻറ്: ജോണി കല്ലിടാന്തിയിൽ,പ്രസ്റ്റൺ യൂണിറ്റ് പ്രസിഡൻറ്: അനുപ് അലക്സ്
മാഞ്ചസ്റ്റർ യൂണിറ്റ് പ്രസിഡൻറ്: ജിജോ കിഴക്കേക്കാട്ടിൽഈസ്റ്റ് ലണ്ടൻ യൂണിറ്റ് പ്രസിഡൻറ്: സാബു മാത്യു
ഡെവൻ യൂണിറ്റ് പ്രസിഡൻറ്:മോൻസി കൊക്കരവാലയിൽ,സൗത്താംപ്റ്റൺ യൂണിറ്റ് പ്രസിഡൻറ്: റോബിൻ അബ്രഹാം
സ്റ്റോക്ക് ഓൺ ട്രൻഡ് യൂണിറ്റ് സെക്രട്ടറി: മോബിൻ സാബു,BCN യൂണിറ്റ് സെക്രട്ടറി:ജോസി മുടക്കോടിൽ എന്നിവരാണ്.ലൂബിവെള്ളാപ്പള്ളിയ്ക്കൊപ്പംറാലിക്കമ്മറ്റിഅംഗങ്ങളായിപ്രവർത്തിയ്ക്കുന്നത്.