Breaking news

യുകെയിൽ ആദ്യമായി മലയാളി ട്രക് ഡ്രൈവേഴ്‌സ് കമ്യൂണിറ്റി രൂപീകരിച്ചു

മെയ് 20 ശനിയാഴ്ച ഇംഗ്ലണ്ടിലെ  നോട്ടിംഗ്ഹാമില്‍ വെച്ച് നടന്ന മലയാളി ട്രക്ക് ഡ്രൈവേഴ്‌സ് കമ്മ്യൂണിറ്റിയുടെ പ്രാരംഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ   ബ്രിട്ടീഷ് കേരള ട്രക്കേഴ്‌സ് അസോസിയേഷന്‍  രൂപീകൃതമായി. ബ്രിക്കര്‍ ട്രക്കേഴ്‌സിന്റെ പ്രാരംഭയോഗത്തില്‍ ഭാരവാഹികളായി റോയി തോമസ്, രാജീവ് ജോണ്‍, ടോസി സക്കറിയ, ബിജു തോമസ് എന്നിവരെ തെരഞ്ഞെടുത്തു. ലോഗോ പ്രകാശനവും നടന്നു. ഒരേ തൊഴില്‍ മേഖലയില്‍ ജോലിചെയ്യുന്ന മലയാളികളുടെ ആദ്യകൂട്ടായ്മ ആയിരിക്കാം ബ്രിക്കര്‍ ട്രക്കേഴ്‌സ് കൂട്ടായ്മ.. യു.കെ. യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം ആളുകള്‍ ഇതില്‍ പങ്കെടുത്തു. ഡ്ര ക്കേഴ്സിന്റെ ഇടയിലുള്ള പരാതികൾ , ആശങ്കകള്‍ ആവശ്യങ്ങള്‍, താല്‍പര്യങ്ങള്‍, അവകാശങ്ങള്‍ തുടങ്ങിയവ വലിയൊരു വിഭാഗം മലയാളികളെ ബാധിക്കുന്ന വിഷയങ്ങളെ ആസ്പദമാക്കി ചര്‍ച്ചകളും നടന്നു. ചലനാത്മകമായ നേതൃത്വങ്ങളുടെയും ശക്തമായ നിശ്ചയധാര്‍ഷ്ടയ്ത്തിന്റെയും പിന്‍ബലത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ബ്രിക്കേഴ്‌സ് ട്രക്കിനു കഴിയട്ടെ എന്ന് ബിജു തോമസ് പറഞ്ഞു.

Facebook Comments

knanayapathram

Read Previous

കാനഡ ലണ്ടൻ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഇടവകസമൂഹം ദേവാലയകൂദാശയുടെ ഒന്നാം വാർഷികം ആഘോഷിച്ചു

Read Next

തയ്യല്‍ പരിശീലനം സംഘടിപ്പിച്ചു