Breaking news

വേറിട്ട ജനമാണെന്ന് വിളിച്ചോതി UK യിലെ ക്നാനായകാർ ഒത്തുചേരുന്ന മഹാസംഗമത്തിന് ഇനി 50 ദിവസങ്ങൾ മാത്രം

മാത്യു പുളിക്കത്തൊട്ടിയിൽ

PRO UKKCA

ക്നാനായ പൈത്യകം എന്ന എന്റെ ജൻമാവകാശം അവസാനശ്വാസം വരെ കാത്തുസൂക്ഷിയ്ക്കുമെന്ന് വിളിച്ചോതി ക്നാനായ മക്കളൊന്നുചേരുന്ന പൊൻ പുലരിയിൽ സൂര്യനുദിയ്ക്കാൻ ഇനി 50 ദിവസങ്ങൾ മാത്രം. അബ്രഹാമിന്റെ കാലംമുതലെ തുടരുന്ന പുറപ്പാടുകളുടെ,പ്രവാസങ്ങളുടെ, കുടിയേറ്റങ്ങളുടെ ഗാഥകളുമായി പ്രവാചകപരമ്പരയിലെ സന്തതികൾ – ഒന്നാണ് ഞങ്ങൾ; ഒറ്റക്കെട്ടാണ് ഞങ്ങൾ; ഒരു വിശ്വാസവും ഒരു പാരമ്പര്യവും പേറുന്നവരാണ് ഞങ്ങൾ എന്ന് പ്രഖ്യാപിയ്ക്കുന്ന മഹാസംഗമത്തിന്റെ വിസ്മയ ചാരുതയിലേയ്ക്ക് ഇനി 50 ദിവസങ്ങൾ.
ഒരുമയെ ഗാഡമായി പുണർന്ന്
തനിമയിൽ അനു നിമിഷം വളർന്ന്
കടലിലെ മണൽത്തരി പോലെ പടർന്ന്
ജൻമംകൊണ്ടും കർമ്മം കൊണ്ടും ക്നാനായത്വം പാലിയ്ക്കുന്ന ജനസമൂഹത്തിന്റെ;
പ്രതിസന്ധികളുടെ തിരമാലകളിൽ പതറാതെ, പ്രതിസന്ധങ്ങളുടെ തീക്കനലിൽ വാടാതെ
കാറ്റിലണയാതെ, കൈത്തിരി പോലെ കാത്തുസൂക്ഷിച്ചൊരു പൈതൃകം
തലമുറകൾക്കേകുന്ന ജനത്തിന്റെ;
ഒത്തുചേരലിന്റെ പുണ്യനിമിഷങ്ങൾക്ക് ഇനി വെറും 50 ദിവസങ്ങൾ
20മത് വട്ടവും UKKCAഒരുക്കുന്ന സാഹോദര്യത്തിന്റെ, സമഭാവനയുടെ, സ്നേഹസംഗമത്തിൻറെ നദീതീരത്തിരുന്ന് തെളിനീരിൽ ക്നാനായ ജനമൊന്ന് ചേർന്ന് തുഴഞ്ഞു നീങ്ങുന്ന ചന്തമേറുന്ന കാഴ്ച്ചയുടെ പൊടി പൂരത്തിതിനി 50 ദിവസങ്ങൾ

ആശ്രിതർക്കും, അഭിമതർക്കും, ആവശ്യം പോലെ വിളമ്പി ക്കൊടുക്കുന്ന സ്തുതിപാഠകർക്കുവേണ്ടി കെട്ടിയിറക്കുന്ന പദവികളല്ല, മറിച്ച് വളർച്ചയുടെ വഴിയിൽ കരുത്തേകുവാൻ, കാവലാകുവാൻ,51 യൂണിറ്റുകളിലെ കൂടാരയോഗങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവർ മാത്രം സംഘടനയെ നയിക്കാനെത്തുന്ന ജനാധിപത്യത്തിന്റെ വശ്യത സംഘടനയ്ക്ക് സമ്മാനിച്ച സെൻട്രൽ കമ്മറ്റിയംഗങ്ങളായ സിബി കണ്ടത്തിൽ,ഫിലിപ്പ് പന്തനാനിയേൽ, സിറിൾ പനങ്കാലായിൽ, ജോയി പുളിക്കീൽ, റോബി മേക്കര, റോബിൻസ് പഴുക്കായിൽ, ലൂബി വെള്ളാപ്പള്ളിൽ എന്നിവർ നേതൃത്വം നൽകുന്ന 20 മത് കൺവൻഷനിലേയ്ക്ക് UK യിലെ മുഴുവൻ ക്നാനായമക്കളെയും സ്വാഗതം ചെയ്യുന്നു.

Facebook Comments

Read Previous

മാതൃസ്നേഹം ഉത്സവമാക്കി ന്യൂജേഴ്സി ഇടവകയുടെ മാതൃദിനാഘോഷം

Read Next

കുമരകം കൊച്ചുപറമ്പിൽ കെ.എ ജോർജ്ജ് (91) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE