Breaking news

UKKCA ബാഡ്മിന്റൺ ടൂർണമെന്റിൽ തൊട്ടതെല്ലാം പൊന്നാക്കി സ്റ്റീവനേജ് യൂണിറ്റിലെ അനി ജോസഫിന്റെ കുടുംബം

06/05/2023 നടന്ന ഓൾ യുകെ ക്നാനായ ടൂർണമെന്റിൽ മത്സരിച്ച 3 കാറ്റഗറിയിലും സമ്മാനങ്ങൾ നേടി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിൽ സിവിൽ സെർവന്റ് ആയി ജോലി ചെയ്യുന്ന അനിയും  കുടുംബവും. അണ്ടർ 18 ഗേൾസ് ഡബിൾ സിൽ 8 വയസുകാരി മരിയയും 13 വയസുകാരി ടെസ്സയും ഫസ്റ്റ് പ്രൈസ് കരസ്ഥമാക്കി. മിക്സഡ് ഡബിൾ‍സ്‌ കാറ്റഗറിയിൽ ജെഫ് അനി ജോസഫും  ജീന അനിയും ഫസ്റ്റ് പ്രൈസ് കരസ്ഥമാക്കി. മെൻസ് ഡബിൾസിന്റെ ഓപ്പൺ കാറ്റഗറിയിൽ അനിയും ജെഫും സെക്കന്റ് പ്രൈസും കരസ്ഥമാക്കി.
ജെഫ് ക്നാനായ ടൂർണമെന്റ് കഴിഞ്ഞു നേരെ പോയത് ഹാർട്ട് ഫോർഡ്ഷയറിനെ പ്രതിനിധീകരിച്ചു ഓൾ ഇംഗ്ലണ്ട് ഷെയേർസ്  ലീഗിന്റെ ഫൈനൽസ് കളിയ്ക്കാൻ ആണ് . ഹാർട്ട്ഫോർഡ്ഷയർ അണ്ടർ 19 ചാമ്പിയൻമാരായപ്പോൾ അതിലെ 15 വയസുകാരൻ ജെഫിന്റെ പ്രകടനം മികച്ചുനിന്നു. സ്റ്റീവനേജ് ബാഡ്മിന്റൺ ക്ലബ്ബിലെ സ്ഥിരം മെംബേർ ആയ അനി, കഴിഞ്ഞ സീസണിലെ ഹേർട്ഫോർഡ് ഏരിയ ബാഡ്മിന്റൺ ലീഗിന്റ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുകയും  സ്റ്റീവനേജ് ടീമിനെ കളിച്ച എല്ലാ കളികളും വിജയിപ്പിച്ചു ചാമ്പിയൻഷിപ് നേടുകയും ഉണ്ടായി. അനി, ഇരവിമംഗലം സെന്റ്  മേരീസ് പള്ളി  ഇടവകാംഗവും പന്തമാൻചുവട്ടിൽ കുടുംബാംഗവും ആണ്‌. ജീന പിറവം ഹോളി കിങ്‌സ് ഇടവകാംഗവും കോറപ്പിള്ളിൽ  കുടുംബാംഗവും ആണ്.

Facebook Comments

knanayapathram

Read Previous

കരിങ്കുന്നം: സെന്‍റ് അഗസ്റ്റിന്‍സ് ക്നാനായ പളളിയില്‍ വൈദിക സന്യസ്ഥ സംഗമം നടത്തി

Read Next

ഏഴില്ലങ്ങളിൽനിന്ന് കുടിയേറിയവരുടെ, ഏഴു കൂദാശകൾ കരളിലെഴുതിയവരുടെ, മെനോറവിളക്കിൽ ഏഴു തിരികൾതെളിയാനിനി രണ്ടുമാസങ്ങളുടെ ദൂരം മാത്രം