Breaking news

20മത് UKKCA കൺവൻഷന്റെ സ്വാഗത ഗാനങ്ങൾ ക്ഷണിയ്ക്കുന്നു

മാത്യു പുളിക്കത്തൊട്ടിയിൽ

PR0 UKKCA

നൂറിലധികം യുവജനങ്ങൾ പങ്കെടുക്കുമെന്ന് കരുതപ്പെടുന്ന- UKKCA കൺവൻഷന്റെ പ്രധാനആകർഷണങ്ങളിൽ ഒന്നായ-ക്നാനായയുവജനങ്ങൾ കൺവൻഷൻ വേദി കീഴടക്കുന്ന -പ്രവാസിനാട്ടിലെ ഏറ്റവും വലിയ നടന വിസ്മയമായ UKKCA കൺവൻഷന്റെ സ്വാഗതനൃത്തത്തിന് മിഴിവേകുന്ന രീതിയിലാവണം സ്വാഗത ഗാനം ചിട്ടപ്പെടുത്തേണ്ടത്.
തനിമയിൽ പുലരുന്ന ജനത്തിന്റെ ബന്ധുജന മഹാ സംഗമത്തിൻറെ ആനന്ദം പ്രതിഫലിപ്പിച്ച് യുവജനങ്ങൾ സദസ്സിന് സ്വാഗതമേകുന്ന സ്വാഗതനൃത്തം ക്നാനായ കൺവൻഷന്റെ അവിഭാജ്യഘടകമായിക്കഴിഞ്ഞു.
2023 കൺവൻഷന്റെ ആപ്തവാക്യമായ “തനിമയിൽ-ഒരുമയിൽ-ഒറ്റക്കെട്ടായി-ഒരൊറ്റജനത-ക്നാനായജനത”എന്ന ആപ്തവാക്യത്തിനനുസൃതമായാണ് സ്വാഗതഗാനം രചിയ്ക്കേണ്ടത്.
April 1 0 നുമുമ്പായി UKKCA ജനറൽ സെക്രട്ടറിയ്ക്ക് uKkca345@gmail.com എന്നe mailലൂടെയാണ് മത്സരത്തിനുള്ള ഗാനങ്ങൾ നൽകേണ്ടത്.

നാഷണൽ കൗൺസിൽ അംഗങ്ങൾക്കിടയിൽ നടത്തിയ അഭിപ്രായസർവ്വേയിൽ നിന്ന് മഹാഭൂരിപക്ഷവും നിർദ്ദേശിച്ച “ക്നായിത്തൊമ്മൻ നഗർ” എന്ന പേരിലാവും UKKCA കൺവൻഷൻ നഗരിയായ കവൻട്രിയിലെ സ്റ്റോൺലി പാർക്ക് അറിയപ്പെടുന്നത്.

Facebook Comments

knanayapathram

Read Previous

തനിമയിൽ-ഒരുമയിൽ-ഒറ്റക്കെട്ടായി-ഒരൊറ്റജനത-ക്നാനായജനത” എന്ന ആപ്തവാക്യം “ക്നായിത്തൊമ്മൻ നഗറിൽ” മുഴങ്ങും: UKKCA കൺവൻഷന്റെ ആപ്തവാക്യരചനയുടെ ആവേശകരമായ മത്സരത്തിൽ വിജയിച്ചത് ഹമ്പർസൈഡ് യൂണിറ്റിലെ ലീനുമോൾ ചാക്കോ

Read Next

ചാമക്കാലാ വെള്ളാപ്പള്ളിമ്യാലിൽ (പാലച്ചുവട്ടിൽ) ജോൺ (ജോണി-56) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE