Breaking news

ദുബായ് കെ.സി.സി-KIDS DAY OUT

ദുബായ് കെസിസിയുടെ നേതൃത്വത്തിൽ കുഞ്ഞു കുട്ടികൾക്കായുള്ള KIDS DAY OUT, oud metha പാർക്കിൽ വച്ച് 12/03/2023 നടത്തുകയുണ്ടായി. 28 ഓളം കുട്ടികൾ പങ്കെടുത്ത പ്രോഗ്രം വളരെ  നന്നായി നടത്തുവാൻ സാധിച്ചു.   ദുബായ് കെ സി സി പ്രസിഡൻറ് ശ്രീ ലൂക്കോസ് എരുമേലിക്കര ഒരു ചെറു കഥയോടു കൂടി പ്രോഗ്രാമിന് തുടക്കം കുറിക്കുകയും, അതിനുശേഷം കെസിസി ദുബായ് സെക്രട്ടറി ശ്രീ തുഷാർ ജോസ് കണിയാംപറമ്പന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾക്കൊപ്പം ക്നാനായ പാരമ്പര്യം വിളിച്ചോതുന്ന ക്നായിതൊമ്മൻ കൊടുങ്ങല്ലൂരിൽ ഗാനവും കുട്ടികളെ പഠിപ്പിച്ചു.പ്രാർത്ഥനയുടെ പ്രാധാന്യത്തെ ആസ്പതമാക്കി ശ്രീമതി എൽവി തുഷാർ  പഠിപ്പിച്ച 5 finger prayer കുട്ടികളിൽ ഒരു പുതിയ മുതൽക്കൂട്ടു ആകുകയും അതോടൊപ്പം കുട്ടികൾ അഭിമുഖിരിക്കുന്ന സാമൂഹിക പ്രേശ്നങ്ങളെ മുന്നിൽ കണ്ട് safe Touch & unsafe touch എന്ന വിഷയത്തിൽ ശ്രീമതി ബിജി എബി ക്ലാസ്സ്  നയിച്ചു. കുട്ടികളിൽ ചെറുപ്പത്തിൽ തന്നെ സാമ്പത്തിക ശീലം വളർത്തിയെടുക്കുന്നതിനും സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ചാരിറ്റി ചെയ്തു കൊടുക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിനു വേണ്ടി  piggy bank
(കുടുക്ക) സമ്മാനിച്ചു.കുട്ടികളുടെ ഈ ആഘോഷത്തിന് മാധൂര്യം കൂട്ടാൻ കെസിസി UAE ചെയർമാൻ ശ്രീ. മനു  നടുവത്ര കേക്ക് മുറിക്കുകയും, അവർക്കായി സമ്മാനങ്ങളും സ്‌നേഹവിരുന്നും നടത്തുവാൻ സാധിച്ചു.
ഈ പ്രോഗ്രാമിന്റെ ഭംഗിയായി നടത്തിപ്പിന് ദുബായ് കെസിസി ട്രഷറർ ശ്രീ എ ബി തോമസ് നെല്ലിക്കൽ, എന്റർടൈൻമെന്റ് കോഡിനേറ്റേഴ്സ്, ദുബായ് യൂണിറ്റിലെ KCSL അംഗങ്ങളായTaniya Thomas, Eva Simon, Sevin Saju, Jeeva Simon, Elina Manu എന്നിവരുടെ പ്രവർത്തനം വളരെ പ്രശംസനീയമായിരുന്നു.
ദുബായിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികളെ ഈയൊരു പ്രോഗ്രാമിന് വേണ്ടി എത്തിച്ചത് ദുബായ് കെസിസിയുടെ കിഡ്സ് ക്ലബ് കോർഡിനേറ്റർ ശ്രീ ജയ്മോൻ ജേക്കബിന്റെ ആശ്രാന്തമായ പ്രവർത്തന ഫലമായിട്ടാണ്.
വരുംകാലങ്ങളിലും ഇതുപോലുള്ള പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നത് കുട്ടികളിൽ കൂടുതൽ ഉണർവും ഇഴയെടുപ്പും നൽകുമെന്ന രക്ഷിതാക്കൾ അഭിപ്രായപ്പെടുകയുണ്ടായി.

Lukose Erumelikara President, KCC Dubai                                                                                                                                                                                   

Facebook Comments

knanayapathram

Read Previous

കല്ലറ വരിക്കമാൻതൊട്ടിയിൽ വി. സി. ഫിലിപ്പ് (90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

സ്വാശ്രയത്വം – അവബോധ പരിപാടിയും കര്‍മ്മരേഖ രൂപീകരണവും നടത്തപ്പെട്ടു