Breaking news

രാജപുരത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കിയ സമരം വന്‍ വിജയത്തിലേക്ക്

രാജപുരം : രാജപുരത്ത് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി നടത്തിയ സമരം വന്‍ വിജയത്തിലേക്ക് .സമരത്തില്‍ വിദ്യാര്‍ത്ഥികളോടൊപ്പം അണിനിരന്ന അധ്യാപക പ്രതിനിധിയെ ഉള്‍പ്പെടുത്തി നടത്തിയ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടുന്ന സമിതിയുടെ ചര്‍ച്ചയില്‍ ഇന്നുമുതല്‍ ജി എസ് ബി ഇട്ടു തുടങ്ങുമെന്ന് പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉറപ്പ് നല്‍കി . കൂടാതെ എംപിയുടെ ഇടപെടലിലൂടെ മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസ് വിഷയത്തില്‍ ഇടപെട്ട് തുടങ്ങി. സമരത്തിന് ബഹുജനങ്ങളുടെ പിന്തുണ ലഭിച്ചു.ഇന്ന് നടന്ന സമരത്തില്‍ വിദ്യാര്‍ത്ഥികളോടൊപ്പം സമീപവാസികളും, ഓട്ടോ തൊഴിലാളികളും, വ്യാപാരികളും , യുവജനങ്ങളും അണിനിരന്നു .പൊതുജന രോഷം ശക്തമായി പ്രതിധ്വനിച്ചു . സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതിനാല്‍ വിദ്യാര്‍ഥികള്‍ താല്‍ക്കാലികമായി സമരം അവസാനിപ്പിച്ചു . ചര്‍ച്ചയിലൂടെ എത്തിച്ചേര്‍ന്ന തീരുമാനങ്ങള്‍ നടപ്പിലായില്ലെങ്കില്‍ വീണ്ടും സമര രംഗത്ത് ഇറങ്ങുമെന്ന് വിദ്യാര്‍ഥികള്‍ അറിയിച്ചു .ഇന്ന് നടന്ന സമരത്തില്‍ രാജപുരം ഫൊറോന വികാരി ഫാദര്‍ ജോര്‍ജ് പുതുപ്പറമ്പില്‍ , കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ്ങ് പ്രസിഡന്റ് രാജി സുനില്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് പ്രസിഡണ്ട് അജിത്ത് ചെമ്മലപറമ്പില്‍ എന്നിവര്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു .

Facebook Comments

knanayapathram

Read Previous

കെ.എസ്.എസ്.എസ് വനിതാ ദിനാഘോഷം ഇന്ന് ചൈതന്യയില്‍ (8-3-2023)

Read Next

വ്യക്തി വളർച്ചക്ക് വിദ്യാഭ്യാസം വളരെ അനിവാര്യം – മാർ മാത്യു മൂലക്കാട്ട്