Breaking news

വ്യക്തി വളർച്ചക്ക് വിദ്യാഭ്യാസം വളരെ അനിവാര്യം – മാർ മാത്യു മൂലക്കാട്ട്

മാലക്കല്ല് : സെന്റ് മേരീസ് എ യു പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി സമാപനാഘോഷത്തിന്റെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. കോട്ടയം കോര്‍പ്പറേറ്റീവ് എജുക്കേഷന്‍ ഏജന്‍സി സെക്രട്ടറി റവ ഫാ തോമസ് പുതിയ കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കാസര്‍ഗോഡ് എം പി ശ്രീ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണം നടത്തി. വിരമിക്കുന്ന അധ്യാപകരായ ശ്രീ രാജു തോമസ്, ശ്രീമതി സെലിന്‍ ചാക്കോ, ശ്രീമതി ആന്‍സി എബ്രഹാം എന്നിവര്‍ക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഷാള്‍ അണിയിച്ച് ആദരിച്ചു. കോര്‍പ്പറേറ്റീവ് സെക്രട്ടറി ഫോട്ടോ അനാചാനം നടത്തി. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ നാരായണന്‍. രാജപുരം ഫൊറോണ വികാരി റവ ഫാ ജോര്‍ജ് പുതുപ്പറമ്പില്‍. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ഷിനോജ് ചാക്കോ. കള്ളാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി പ്രിയ ഷാജി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ സന്തോഷ് ചാക്കോ. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ ജോസ് മാവേലില്‍. വാര്‍ഡ് മെമ്പര്‍ ശ്രീമതി മിനി ഫിലിപ്പ്. ജെയിംസ് കെ ജെ. പിടിഎ പ്രസിഡന്റ് ശ്രീ സജി എ സി. പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രതിനിധി ശ്രീ .തോമസ് അടിയായിപ്പള്ളി പ്രതിനിധി ശ്രീ ശ്രീമതി ജോയ്‌സ് ജോണ്‍. മദര്‍ പിടിഎ പ്രസിഡന്റ് ശ്രീമതി സുമിഷ പ്രവീണ്‍ . സ്‌കൂള്‍ ലീഡര്‍ കുമാരി അലോണ തെരേസ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ശ്രീ സജി എം എ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ റവ ഫാ ഡിനോ കുമ്മാനക്കാട്ട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫാ ജോബി കാച്ചനോലിക്കല്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി

 

Facebook Comments

knanayapathram

Read Previous

രാജപുരത്ത് കോളേജ് വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കിയ സമരം വന്‍ വിജയത്തിലേക്ക്

Read Next

കുവൈറ്റ് ക്‌നാനായ വുമൺസ് ഫോറത്തിന് നവ നേതൃത്വം