Breaking news

കോട്ടയം അതിരൂപതയിലെ മുതിർന്ന വൈദീകരിലൊരാളായ ഫാ. ജേക്കബ്.ചൊള്ളമ്പേൽ നിര്യാതനായി

കോട്ടയം അതിരൂപതയിലെ മുതിർന്ന വൈദീകരിലൊരാളായ ഫാ. ജേക്കബ്.ചൊള്ളമ്പേൽ (Fr.jacob chollampel) നിര്യാതനായി. കോട്ടയം അതിരൂപതയുടെ വിവിധ പള്ളികളിൽ സ്തുത്യർഹമായ സേവനം ചെയ്ത ശേഷം കാരിത്താസിലുള്ള വൈദീക വിശ്രമകേന്ദ്രമായ വിയാനി ഹോമിൽ താമസിച്ചുവരുകയായിരുന്നു.
മൃതദേഹം 02/03/2023 വ്യാഴാഴ്ച്ച രാവിലെ 7.30 മുതൽ വിയാനി ഹോമിൽ പൊതു ദർശനത്തിനു വയ്ക്കും.
9 എ.എം. ന് അച്ചന്റെ തറവാട് വീടായ ഉഴവൂർ പയസ്മൗണ്ടിലെ സഹോദര പുത്രൻ സിറിയക്ക് ജോസഫ് ചൊള്ളമ്പേലിന്റെ ഭവനത്തിൽ എത്തിക്കും.
അവിടെ ഒരു മണിക്കൂർ പ്രാർത്ഥനകൾക്കും പൊതു ദർശനത്തിനും സൗകര്യ മുണ്ട്.
10-ന് ശേഷം പയസ്മൗണ്ട് സെന്റ് പയസ് ടെൻത് ദേവാലയത്തിൽ പൊതു ദർശനത്തിനു കൊണ്ടുവരും
സംസ്കാര ശുശ്രൂഷകൾ അഭിവന്ദ്യ പിതാക്കൻമാരുടേയും, മറ്റ് വൈദീക ശ്രേഷ്ഠരുടേയും മുഖ്യ കാർമ്മികത്വത്തിൽ 2.30 ന് ആരംഭിക്കുന്നതാണ്. .

Facebook Comments

knanayapathram

Read Previous

മാഞ്ഞൂർ സൗത്ത് പറപ്പള്ളിൽ സാജൻ ഫിലിപ്പ്(53) നിര്യാതനായി

Read Next

മാർ മാത്യു മൂലക്കാട്ട് പിതാവിന് സപ്തതി ആശംസകൾ