Breaking news

ഉഴവൂർ സെൻറ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂൾ സുവർണ്ണ ജൂബിലി വർഷ ആഘോഷങ്ങളിലേക്ക് തിരിതെളിയിച്ചു.

 

ഉഴവൂർ: 1974 ൽ വിസിറ്റേഷൻ സന്യാസിനി സമൂഹം ഉഴവൂരിൽ ആരംഭിച്ച സെന്റ് സ്റ്റീഫൻസ് ഇംഗ്ലീഷ് മീഡിയം നേഴ്സറി സ്കൂളിന്റെ 49-ാo വാർഷികാഘോഷ സമ്മേളനത്തിന്റേയും, ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കുള്ള തിരിയും തെളിച്ച് കോട്ടയം അതിരൂപതാ വികാരി ജനറാൾ റവ.ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. . …

ഉഴവൂർ സെൻറ് സ്റ്റീഫൻസ് പാരീഷ് ഹാളിൽ നടന്ന ആഘോഷ ചടങ്ങിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി വികാരി റവ ഫാ. തോമസ് ആനിമൂട്ടിൽ അധ്യക്ഷത വഹിച്ചു.

വിസിറ്റേഷൻ കോൺഗ്രിഗേഷൻ എഡ്യൂക്കേഷൻ കൗൺസിലർ സി. ലിസ്ബി SVM മുഖ്യപ്രഭാഷണം നടത്തി ,.. സ്കൂൾ മാനേജർ സി. മെൽബി SVM, പ്രിൻസിപ്പൽ സി. ഷെഫി SVM, PTA പ്രസിഡന്റ് സ്റ്റീഫൻ ചെട്ടിക്കൻ, ആദ്യ ബാച്ചിലെ വിദ്യാർത്ഥിനിയും OLL ഹയർ സെക്കന്ററി സ്കൂൾ അധ്യാപികയുമായ ജയ സിറിയക്ക് പത്തുപറയിൽ , ജെസ്ന ഷൈമോൻ ആൽപ്പാറയിൽ, മാസ്റ്റർ അലക്സ് ഉല്ലാസ് എള്ളങ്കിൽ, മാസ്റ്റർ ആദിദേവ് അനിഷ്, ലിസി ജോൺ പന്തിരിയിൽ എന്നിവർ പ്രസംഗിച്ചു…

1974 ൽ 34 വിദ്യാർത്ഥികളുമായി തുടങ്ങിയ ജൈത്രയാത്ര 49 വർഷങ്ങൾ പിന്നിട്ട് 50 ലേക്ക് ചുവടുവയ്ക്കുന്നു.
നാളിതു വരെ 3000 ത്തിൽ പരം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിലൂടെ വിദ്യ അഭ്യസിച്ച് കടന്നുപോയി…

സമ്മേളനാനന്തരം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി….

Facebook Comments

knanayapathram

Read Previous

അവിസ്മരണീയ “സ്നേഹരാവ്” ഒരുക്കി ന്യൂജേഴ്സി യൂത്ത് മിനിസ്ട്രി

Read Next

മൂന്നു കുടുംബങ്ങൾക്ക് വീട് വയ്ക്കുവാനുള്ള ഭൂമി സൗജന്യമായി നൽകി കുടിയിരുപ്പിൽ ജോമോൻ