Breaking news

KKCA കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ *Horizon* *2023* എന്ന പേരിൽ KKCL കുട്ടികൾക്കായി സാമുദായിക, സാമൂഹിക പ്രതിബദ്ധതയുള്ള, ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ അബ്ബാസിയായിലെ ഹൈ ഡൈൻ ഓഡിറ്റോറിയത്തിൽ വച്ച് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. 11-02-2023 ശനിയാഴ്ച രാവിലെ 10:00ന് പ്രസിഡന്റ്‌ ശ്രീ. സെമി ചവറാട്ടിന്റെ അദ്ധ്യഷതയിൽ നടന്ന ചടങ്ങിൽ അബ്ബാസിയ പള്ളി വികാരി Fr. Johny Lonis ഭദ്രദീപം തെളിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

275 ൽപരം കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി, കുട്ടികളുടെ പ്രായമനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ച് ക്ലാസുകൾ സംഘടിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ ആവശ്യകത, ലഹരി ഉപയോഗത്തിനെതിരെയുള്ള അവബോധം, സോഷ്യൽ മീഡിയയുടെ ദുരുപയോഗം, യുവജനങ്ങളും ലൈംഗിക വിദ്യാഭ്യാസവും, ക്നാനായ സമുദായം എന്നീ വിഷയങ്ങളിൽ പ്രകൽഭരായ അദ്ധ്യാപകർ ക്ലാസുകൾ നയിച്ചു. കുട്ടികൾക്കായി വിവിധ വിനോദ പരിപാടികളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുകയുണ്ടായ്.
KKCL Unit coordinatorsൽ നിന്നും KKCL-2023 വർഷത്തെ ചെയർമാനായി ആദർശ് ഷൈജുവിനെയും (Fahaheel Unit2), വൈസ് ചെയർമാനായി അഷ്‌ന ആൻ തോമസിനെയും (Abbasiya Unit 7) തിരെഞ്ഞെടുത്തു.

Facebook Comments

knanayapathram

Read Previous

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന് നവനേതൃത്വം

Read Next

UKKCYL ന് നവസാരഥികൾ : മിന്നുംവിജയം നേടി പെൺകുട്ടികൾ- യുവജനസംഘടനയ്ക്ക് ആദ്യമായി വനിതാ സാരഥി