Breaking news

അറിവിന്റെ മിഷന്‍’ പദ്ധതിക്ക് പഞ്ചാബിലെ സിര്‍ഹിങ് ദിവ്യകാരുണ്യ മിഷനില്‍ തുടക്കമായി

വ്യക്തിത്വ വികസനവും, ജ്ഞാനസമ്പാദനവും, തൊഴില്‍ നേടലുമൊക്കെ ടെക്‌നിക്കുകളും,
പ്രാവിണ്യ പരിശീലനം നേടിയവരും, ആഢ്യരെന്നു കരുതപ്പെടുന്നവര്‍ക്കു
മാത്രമായി ലഭ്യമാകുന്ന ഇന്നത്തെ സാഹചര്യത്തില്‍
അവസരങ്ങളും, പണവും ഇല്ലാത്തതുകൊണ്ട് മാത്രം കൊഴിഞ്ഞുവീഴുന്ന
പ്രതിഭക്കുരുന്നുകളെ കണ്ടെത്തി അവരെ വളര്‍ത്തിയെടുക്കുന്ന ‘അറിവിന്റെ മിഷന്‍’
പദ്ധതിക്ക് പഞ്ചാബിലെ സിര്‍ഹിങ് ദിവ്യകാരുണ്യ മിഷനില്‍ തുടക്കമായി.

സിര്‍ഹിങ് വില്ലേജിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹവിഭാഗത്തിനും,
സാമ്പത്തികശേഷിയില്ലാത്തവര്‍ക്കും, സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും ബഹിഷ്‌കൃതരാക്കി
നിര്‍ത്തപ്പെട്ടിരിക്കുന്നവര്‍ക്കുമായി സൗജന്യ ഇംഗ്ലീഷ് ക്ലാസുകളും, വ്യക്തിത്വവികസന ക്ലാസുകളും, കുട്ടികള്‍ക്കായി ട്യൂഷന്‍ ക്ലാസുകളും ലഭ്യമാക്കുന്നു.
അതിരൂപതയിലെകെ സി എസ് എല്‍ സംഘടനയുടെ സഹായത്തോടെ വില്ലേജിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും നോട്ടുബുക്കുകളും ഇതിനോടകം വിതരണം ചെയ്യാന്‍ കഴിഞ്ഞു.

കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ അതിരൂപതയിലെ അല്‍മായ സഹോദരങ്ങളുടെ സഹായത്തോടെ ആരംഭിച്ച പഞ്ചാബിലെ സിര്‍ഹിങ് ദിവ്യകാരുണ്യ മിഷന്റെ പ്രവര്‍ത്തനങ്ങളിലൂടെ വില്ലേജിലെ വ്യക്തികളുടെ സമഗ്രവികസനം സമൂഹത്തിന്റെ ഗുണപരമായ മാറ്റം എന്നിവയിലൂടെ ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും, കരുണയുടെയും, ആന്തരിക ശാക്തീകരണത്തിന്റെയും മഹത്തായ സന്ദേശം ലോകത്തിന് നല്‍കുന്നു. ഫാ. എബിന്‍ കവുന്നുംപറയില്‍, സി എല്‍സിയ LDSJG, സി സില്‍വിയ LDSJG, br . അശ്വിന്‍ എന്നിവര്‍ പദ്ധതിക്ക്  നേതൃത്വം നല്‍കിവരുന്നു.

Facebook Comments

knanayapathram

Read Previous

റിപ്പബ്ലിക്ക് ദിന എൻ സി സി ക്യാമ്പിൽ ക്നാനായ വിദ്യാർത്ഥിനി   കുതിരയോട്ട മത്സരത്തിൽ സ്വർണ്ണം നേടി

Read Next

ക്‌നാനായ കുടിയേറ്റ അനുസ്മരണ സംഗമവും ക്‌നായി തോമാദിനാചരണവും’ മാർച്ച് 7ന് കൊടുങ്ങല്ലൂരിൽ .