Breaking news

ക്‌നാനായ കുടിയേറ്റ അനുസ്മരണ സംഗമവും ക്‌നായി തോമാദിനാചരണവും’ മാർച്ച് 7ന് കൊടുങ്ങല്ലൂരിൽ .

  1. കോട്ടയം: എ.ഡി 345 മാര്‍ച്ച് 7 ന് ക്‌നായിത്തോമായുടെയും ഉറഹാ മാര്‍ ഔസേപ്പിന്റെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിലേക്കു നടന്ന ചരിത്ര പ്രസിദ്ധമായ പ്രേഷിത കുടിയേറ്റത്തെ അനുസ്മരിച്ച് കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 7 ചൊവ്വാഴ്ച കൊടുങ്ങല്ലൂരില്‍ ‘കുടിയേറ്റ അനുസ്മരണ സംഗമവും ക്‌നായി തോമാദിനാചരണവും’ സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞ് 3 മണിക്ക് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലിയോടെ ദിനാചരണത്തിനു തുടക്കമാകും. തുടര്‍ന്നു ക്നായി തോമാ നഗറിലേക്ക് പ്രേഷിത കുടിയേറ്റ അനുസ്മരണ റാലി നടത്തപ്പെടും. കെ.സി.സി പ്രസിഡന്റ് പി.എ. ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പ്രേഷിത കുടിയേറ്റ അനുസ്മരണ പൊതുസമ്മേളനത്തില്‍ സമുദായത്തിലെ പ്രമുഖര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും
Facebook Comments

knanayapathram

Read Previous

അറിവിന്റെ മിഷന്‍’ പദ്ധതിക്ക് പഞ്ചാബിലെ സിര്‍ഹിങ് ദിവ്യകാരുണ്യ മിഷനില്‍ തുടക്കമായി

Read Next

ചിക്കാഗോയിലെ മോർട്ടൻ ഗ്രോവ് സെ.മേരീസിൽ പ്രധാന തിരുനാളിനോടനുബന്ധിച്ചുള്ള കിക്കോഫ് നടത്തപ്പെട്ടു