

ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ 2023-25 വര്‍ഷ പ്രവര്‍ത്തനോദ്ഘാടനം ഫാ.ജോര്‍ജ് വെള്ളൂരാറ്റില്‍ നിര്‍വഹിച്ചു. പ്രസിഡന്റ് ജെയിന്‍ മാക്കീലിൻ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ KCCNA പ്രസിഡന്റ് സിറിയക്ക് കൂവക്കാട്ടില്‍, നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളെ പ്രതിനിധീകരിച്ച് ഷാജി എടാട്ട്, മറ്റ് വിവിധ പോഷകസംഘടനാ പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് ജിനോ കക്കാട്ടില്‍ സ്വാഗതവും ട്രഷറര്‍ ബിനോയി കിഴക്കനടി നന്ദിയും അറിയിച്ചു. സെക്രട്ടറി സിബു കുളങ്ങര അടങ്ങുന്ന കെ.സി.എസ് ബോര്‍ഡ് അംഗങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കി.
Facebook Comments