Breaking news

UKKCA യുടെ കെന്റ് റീജിയണ് നവസാരഥികൾ

 

ഇംഗ്ലണ്ടിന്റെഉദ്യാനനഗരിയെന്നറിയപ്പെടുന്ന,UKKCA യുടെ അഞ്ച് ചെറുയൂണിറ്റുകൾ ഒത്തുചേരുന്ന,
UKKCA ക്ക് എന്നും വെള്ളവും വളവുമായി നിന്ന കെന്റ് റീജിയണ് പുതിയ ഭാരവാഹികൾ.
സാമൂഹ്യ ഒത്തുചേരലുകൾ അസാധ്യമാക്കിയ കോവിഡ് മഹാമാരിമൂലം കഴിഞ്ഞ മൂന്നുവർഷങ്ങളിൽ കാര്യമായ പ്രവർത്തനങ്ങൾ നടത്താതെപോയ കെൻറ് റീജിയണ് കൂടുതൽ ആവേശത്തോടെ പ്രൗഡോജ്വലമായ ഗതകാലസ്മരണകളിലേയ്ക്കുളള തിരിച്ചുപോക്കിന് വഴിയൊരുക്കാൻ സർവ്വസമ്മതരും, പ്രഗൽഭരും മികച്ച സംഘാടകരുമായവരെയാണ് കെൻറ് റീജിയന്റെ2023_24 വർഷങ്ങളിലേയ്ക്കുള്ള ഭാരവാഹികളായി തെരെഞ്ഞെടുത്തിരിയ്ക്കുന്നത്. യൂണിറ്റുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാർ,സെക്രട്ടറിമാർ, റീജിയൺപ്രതിനിധികൾ,UKKCYL പ്രസിഡന്റുമാർ, വുമൺസ് ഫോറം പ്രതിനിധികളിൽ എന്നിവർ ചേർന്ന റീജിയൺ കമ്മറ്റിയാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.

കെന്റ് റിജിയണിലെ ഏറ്റവും വലിയ യൂണിറ്റായ കെൻറ് യൂണിറ്റിലെ സിജു ചാക്കോ മoത്തിപ്പറമ്പിലാണ് റീജിയൺ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നത്. ചരിത്രമുറങ്ങുന്ന ചുങ്കം പള്ളി ഇടവകാംഗമായ സിജു കെന്റ് യൂണിറ്റിന്റെ സെക്രട്ടറിയായി നാഷണൽ കൗൺസിൽ അംഗമായിരുന്നയാളാണ്.
ഭാര്യ ഷിജി സിജു മോനിപ്പള്ളി തിരുഹ്യദയ പള്ളി ഇടവകാംഗമാണ്.
UKയിലേക്ക് വരുന്നതിന്മുമ്പ് വളരെ കുറച്ചുകാലം ഇറ്റലിയിലുണ്ടായിരുന്ന സിജു ഇറ്റലിയിലെ ക്നാനായക്കാരെ ഒരുമിച്ച് ചേർക്കുന്നതിലും, മലയാളം കുർബാന സാധ്യമാക്കുന്നതിനും അക്ഷീണം പ്രവർത്തിച്ചയാളാണ്.
കെൻറ് റീജിയന്റെ എല്ലാ യൂണിറ്റുകളിലും ബന്ധുക്കളും സുഹൃത്തുക്കളുമുള്ള സിജു ബന്ധങ്ങൾക്ക് ഏറെ വിലകൽപ്പിയ്ക്കുന്ന വ്യക്തിയാണ്. കെൻറിലെ ക്നാനായകൂട്ടായ്മകളിൽ തുടക്കം മുതലെ സജീവ സാന്നിധ്യമായിരുന്നു സിജു.

കെന്റ് റീജിയന്റെ സെക്രട്ടറിയായി സ്ഥാനമേൽക്കുന്ന ശ്രീ ജോഷി സിറിയക്ക് കിഴക്കേപറമ്പിൽ സ്വന്തം ഇടവകയിലെ ചെറുപുഷ്പ മിഷൻലീഗ്, KCYL സംഘടനകളുടെ ഭാരവാഹിയായിചെറുപ്പം മുതലേ നേതൃപാടവം തെളിയിച്ച വ്യക്തിയാണ്. KCYL ന്റെ രൂപതാതല മത്സരങ്ങളിൽ സജീവസാന്നിധ്യമായിരുന്നു ഒരു കാലത്ത് ജോഷിയും കൂട്ടുകാരും. BCM കോളേജിൽ വച്ചുനടന്ന ഒരു രുപതാതല മത്സരത്തിൽ ബൈബിളിലെ മുടിയനായ പുത്രന്റെ കഥയെ ആസ്പദമാക്കി ജോഷിയും സംഘവും അവതരിപ്പിച്ച”കൊഴുത്ത കാളക്കുട്ടി” എന്ന നാടകം നിരവധി സമ്മാനങ്ങളാണ് വാരിക്കൂട്ടിയത്. UKയിലെ ഏറ്റവും മികച്ച മലയാളി അസ്സോസിയേഷനുകളിലൊന്നായ റോയൽ ടൺബ്രിഡ്ജ്വെൽസിലെ ‘സഹ്യദയ’ യുടെ സ്ഥാപക നേതാക്കളിലൊരാളായ ജോഷി,നിരവധിതവണ സഹൃദയയുടെ ഭാരവാഹിയായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. UKയിൽ വള്ളംകളിടൂർണമെൻറുകൾ സംഘടിപ്പിയ്ക്കുന്നതിൽ മുൻപിൽ നിന്നജോഷി UKയിലും നാട്ടിലും ചുണ്ടൻവള്ളത്തിന്റെക്യാപ്‌റ്റനായി ശ്രദ്ധനേടിയിരുന്നു. ക്നാനായ കൂട്ടായ്മകളെ നെഞ്ചിലേറ്റുന്ന ജോഷി സിറിയക്കാണ് മെയ്സ്സ്റ്റോൺ ടൺബ്രിഡ്ജ് ഭാഗങ്ങളിലെ ക്നാനായക്കാര ഒരുമിച്ച് കൂട്ടി UKKCA യുടെ യൂണിറ്റ് രൂപീകരിക്കാൻ ഏറ്റവും മുന്നിൽ നിന്ന് പ്രവർത്തിച്ചത്i.
മെയ്ഡ്സ്റ്റോൺ ആൻഡ് ടൺബ്രിഡ്ജ്‌വെൽസ് യൂണിറ്റിന്റെ സ്ഥാപക പ്രസിഡൻറായിരുന്ന ജോഷി UKയിൽ വരുന്നതിനുമുമ്പ് Delhiയിലെയും ക്നാനായകൂട്ടായ്മകശക്ക് നേതൃത്വം നൽകിയിരുന്നു.
UK യിലെ എല്ലാകോണുകളിലും സുഹൃത്തുക്കളെ സ്വന്തമാക്കിയ ജോഷി സിറിയക്ക് 2015ൽ സ്വന്തംതട്ടകമായ ടൺബ്രിഡ്ജ്വെൽസിൽ വച്ചു വൻജനാവലിയുടെ സാന്നിധ്യത്തിൽ റീജിയൻ പരിപാടി സംഘടിപ്പിച്ചവ്യക്തിയാണ്. പലവട്ടം നാഷണൽ കൗൺസിലംഗമായിരുന്ന ജോഷിയുടെ
ഭാര്യ സുജ ജോഷി കല്ലറ പുത്തൻപള്ളി
ഇടവകാംഗമാണ്.

കെൻറ് റീജിയന്റെ ട്രഷററായി തെരെഞ്ഞെടുക്കപ്പെട്ട ഡോണി ജോസ് ഓലക്കാമുറിയിൽ East Sussex യൂണിറ്റ് അംഗമാണ്.Uk യിൽ വരുന്നതിനുമുമ്പ് ഷാർജയിലായിരുന്ന ഡോണി
ഷാർജയിലെ ക്നാനായയുവ ജനങ്ങളെ കണ്ടെത്തി,സംഘടിപ്പിച്ച്,KCYL യൂണിറ്റ് തുടങ്ങുന്നതിന് അക്ഷീണം പ്രവർത്തിച്ച വ്യക്തിയാണ്.ഷാർജ KCYLന്റെ സ്ഥാപകപ്രസിഡന്റായിരുന്നു, ഡോണി ഓലക്കാമുറിയിൽ. ഷാർജ KCYLന്റെ മികച്ച പ്രവർത്തനങ്ങൾക്കുശേഷം UAEയിലെ മുഴുവൻ ക്നാനായ യുവജനങ്ങളെയും കോർത്തിണക്കി UAE KCYL എന്നപേരിൽ അബുദാബി,ഷാർജ,ദുബായ് തുടങിയസ്ഥലങ്ങളിലെ മുഴുവൻ ക്നാനായ യുവജനങ്ങളെയും ഒരുമിപ്പിയ്ക്കുന്നതിനുള്ള ശ്രമങ്ങൾനടത്തിയതിനുശേഷമാണ് ഡോണി UKയിലെത്തുന്നത്.
East Sussex യൂണിറ്റ് അംഗമായ നാൾമുതൽ യൂണിറ്റിലെ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായ ഡോണി ക്നാനായകൂട്ടായ്മകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ വ്യക്തിയാണ്. പുന്നത്തുറ പള്ളി ഇടവകാംഗമായ ഡോണിയുടെ ഭാര്യ മെറിൻ ഡോണി കല്ലറ പഴയപള്ളി ഇടവകാംഗമാണ്.

Facebook Comments

knanayapathram

Read Previous

കടുത്തുരുത്തി കിടങ്ങില്‍ അന്നമ്മ അബ്രാഹം (82) നിര്യാതയായി. Live funeral telecasting available

Read Next

കൈപ്പുഴ പാലത്തുരുത്ത് വട്ടപ്പറമ്പില്‍ വി.സി. ജോസഫ് (98) നിര്യാതനായി. Live funeral telecasting available