Breaking news

സിജോയ് പറപ്പള്ളിയും,സുജി പുല്ലുകാട്ടും മിഷൻ ലീഗ് അന്തർദേശീയ ഭാരവാഹി

ചെറുപുഷ്പ മിഷൻ ലീഗിന്റെ അന്തർദേശീയ റീജിയണൽ ഓർഗനൈസറായി സിജോയ് സിറിയക് പറപ്പള്ളിയും എക്സിക്യൂട്ടീവ് അംഗമായി സുജി തോമസ് പുല്ലുകാട്ടും തിരഞ്ഞെടുക്കപ്പെട്ടു. അന്തർദേശീയ ഓർഗനൈസറായി തിരഞ്ഞെടുക്കപ്പെട്ട സിജോയ് പറപ്പള്ളിൽ മിഷൻ ലീഗിന്റെ അമേരിക്കൻ നാഷണൽ പ്രെസിഡന്റായി പ്രവർത്തിച്ചു വരുന്നു.അമേരിക്കയിൽ ബഹുരാഷ്ട്ര കമ്പിനിയിലെ സോഫ്റ്റ്‌വെയർ ആർക്കിടെക്റ്റായ സിജോയ് പറപ്പള്ളിൽ, കട്ടച്ചിറ സ്വദേശിയും ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകാംഗവുമാണ്. അന്തർദേശീയ എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സുജി പുല്ലുകാട്ട് മിഷൻ ലീഗിന്റെ ഇന്ത്യയിലെ നാഷണൽ ജനറൽ സെക്രട്ടറിയാണ്. മാറിടം തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവകാംഗമായ സുജി കിടങ്ങുർ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനാണ്.

Facebook Comments

knanayapathram

Read Previous

കൈപ്പുഴ മംഗളാംകുന്നേല്‍ മേരി ലൂക്ക (89) നിര്യാതയായി. Live funeral telecasting available

Read Next

കടുത്തുരുത്തി കിടങ്ങില്‍ അന്നമ്മ അബ്രാഹം (82) നിര്യാതയായി. Live funeral telecasting available