Breaking news

വിശുദ്ധ തീർത്ഥാടനവും സിഡ്നി സിറ്റി ടൂറും, ഏപ്രിൽ 18,19,20 തിയതികളിൽ

മെൽബൺ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ച്, ഓസ്ട്രേലിയായിലെ ഏക വിശുദ്ധയായ സെൻറ് മേരി മക്കിലപ്പിന്റെ കബറിടത്തിങ്കലേയ്ക്ക്, ഒരു വിശുദ്ധ തീർത്ഥാടനം, ഏപ്രിൽ മാസത്തിലെ സ്കൂൾ അവധി സമയമായ 18,19,20 തീയതികളിലായി സംഘടിപ്പിച്ചിരിക്കുന്നു.

18-ാം തിയതി രാവിലെ മെൽബണിൽ നിന്നും ബസ്സിൽ ആണ് യാത്ര ആരംഭിന്നുന്നത്. 19-ാം തിയതി രാവിലെ വിശുദ്ധ മേരി മക്കിലപ്പിന്റെ കബറിടം സന്ദർശിച്ച് വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന്, സിഡ്നിയുടെ വശ്യതയാർന്ന നഗരക്കാഴ്ചകൾ ആസ്വദിക്കുവാനും, രാത്രിയാമങ്ങൾ ചെലവിടുന്നതിനുമായി സിഡ്നി സിറ്റി ടൂർ ഉണ്ടായിരിക്കും. ഓസ്ട്രേലിയായിലെ പ്രസിദ്ധമായ Mercure 4 Star Hotel -ലിൽ ആണ് താമസസൗകര്യം ഒരുക്കിയിക്കുന്നത്.

ശ്രീ ഫിലിപ്സ് കുരിക്കോട്ടിൽ , ശ്രീ ലാൻസ്മോൻ വരിക്കശ്ശേരിൽ എന്നിവർ കോർഡിനേറ്റർമാരായ കമ്മിറ്റിയുടെ നേതൃത്വത്തിൽ, യാത്രയ്ക്കാവശ്യമായ വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നു.

ഇടവകയുടെ ദശാബ്ദി ആഘോഷിക്കുന്ന ഈ വേളയിൽ, വിശുദ്ധ മേരി മക്കിലപ്പിന്റെ അനുഗ്രഹങ്ങൾ യാചിക്കുന്നതിനും, പ്രാർത്ഥനാ സഹായം അഭ്യർത്ഥിക്കുന്നതിനും, സിഡ്നിയുടെ നഗര സൗന്ദര്യം ആസ്വദിക്കുന്നതിനുമായി, എല്ലാ ഇടവകാംഗങ്ങളെയും സ്വാഗതം ചെയ്തു കൊള്ളുന്നുവെന്ന് ഇടവകവികാരി ഫാ: പ്രിൻസ് തൈപ്പുരയിടത്തിൽ, കൺവീനർ ശ്രീ: ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.

Facebook Comments

knanayapathram

Read Previous

കടുത്തുരുത്തി വലിയ പള്ളിയില്‍ മൂന്നു നോമ്പ് തിരുനാള്‍; നാളെ കൊടിയേറ്റ്, പുറത്തു നമസ്‌ക്കാരം ചൊവ്വാഴ്ച LIVE TELECASTING AVAILABLE

Read Next

തെക്കൻസ് കൺവൻഷൻ ഫെബ്രുവരി 18ന്. ടിക്കറ്റ് വിൽപന ജനുവരി 31ന് അവസാനിക്കും