Breaking news

ക്നാനായ പത്രം വിജയകരമായി എട്ടാം വർഷത്തിലേക്ക്

സ്വന്തം ലേഖകൻ

2016 ൽ യു കെ യിലെ അഞ്ച് സമുദായ സ്നേഹികൾ ചേർന്ന് ആരംഭിച്ച ക്നാനായ പത്രം ഇന്നിതാ വിജയകരമായി എട്ടാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ് . ഈ സുവർണ്ണ വിജയത്തിന്റെ പിന്നിൽ പ്രിയപ്പെട്ട വായനക്കാരായ നിങ്ങൾ ഓരോരുത്തരുമാണ്. ക്നാനായ പത്രത്തിന്റെ ഈ എട്ടാം വർഷത്തിൽ നിങ്ങളോട് ഓരോരുത്തരോടും ഉള്ള അഭേദ്യമായ നന്ദി അറിയിക്കട്ടെ . ലൈവ് ടെലികാസ്റ്റ് സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ സമുദായത്തിന്റെ വാർത്തകൾ സത്യസന്ധമായി വളച്ചൊടിക്കാതെ ക്നാനായക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ക്നാനായ പത്രം ആരംഭിച്ചത്. അതിൽ പൂർണ്ണമായും ഞങ്ങൾ വിജയിച്ചു എന്ന് തന്നെ പറയാം. കാരണം അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ഏഴ് വർഷമായി ഞങ്ങൾ നേരിട്ട വെല്ലുവിളികൾ. ആ വെല്ലുവിളികളെ എല്ലാം അതിജീവിച്ചു എട്ടാം വർഷത്തേക്ക് ഞങ്ങൾ എത്തിയിരിക്കുന്നത് നിങ്ങളുടെ ഓരോരുത്തരുടെയും അകമഴിഞ്ഞ പിന്തുണ കൊണ്ടും ഞങ്ങളുടെ മനസ്സിലെ ഗാഢമായ സമുദായ സ്നേഹം കൊണ്ടും മാത്രമാണ്.സൂര്യചന്ദ്രൻമാർ ഉള്ളിടത്തോളം കാലം ക്നാനായ സമുദായം നിലനിൽക്കുക തന്നെ ചെയ്യും . അതിനായി സമുദായത്തോടൊപ്പം ക്നാനായ പത്രം എന്നും ഉണ്ടാവുമെന്ന് ഞങ്ങൾ സന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. വെറും ലാഭേഛ മാത്രം ഉദ്ദേശിച്ചു നടത്തുന്ന ഒരു സംരംഭം അല്ല ക്നാനായ പത്രം , മറിച്ച് സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഞങ്ങളാൽ കഴിയുന്ന വിധത്തിൽ മുൻകാലങ്ങളിലെല്ലാം സഹായം നൽകിയാണ് മുൻപോട്ട് പോകുന്നത് . അത് ഇനിയും തുടരുക തന്നെ ചെയ്യും .കഴിഞ്ഞ ഏഴ് വർഷങ്ങളായി ക്നാനായ പത്രത്തിന്റെ കലണ്ടറുകൾ എല്ലാ പള്ളികളിലും സ്‌ഥിരമായി എത്തിക്കുന്നുമുണ്ട് . അത് പതിവ് തെറ്റാതെ ഇക്കൊല്ലവും വിതരണം ചെയ്തു കഴിഞ്ഞു .2016 ൽ തുടങ്ങിയ ക്നാനായ പത്രം ഇന്ന് ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും തത്സമയ സംപ്രേക്ഷണം നടത്തിവരുന്നു.ക്നാനായ പത്രം അവാർഡ് നൈറ്റിലൂടെ നിരവധി ക്നാനായ വ്യക്‌തിത്വങ്ങളെയാണ് ഞങ്ങൾക്ക് നിങ്ങളുടെ മുന്നിലേക്ക് എത്തിക്കുവാൻ സാധിച്ചത്.നാളിതുവരെയും നിങ്ങൾ നൽകിയ സഹായ സഹരണങ്ങൾക്ക് നന്ദി പറയുന്നതോടൊപ്പം മുന്നോട്ടും ഏവരുടെയും സഹഹരണം പ്രതീക്ഷിച്ചുകൊള്ളുന്നു. സമുദായ ഐക്യത്തിനും ഉന്നമനത്തിനും വേണ്ടി ക്നാനായ പത്രം എന്നും മുൻപിലുണ്ടായിരിക്കും

Facebook Comments

knanayapathram

Read Previous

ബി സി എം കോളേജിലെ ഷി സൈക്ലിംഗ് ; ലുക്ക് പന്നിവേലിയുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ

Read Next

യു. കെ. കെ .സി. എ സൗത്താംപ്ടൺ ക്നാനായ കാത്തലിക്ക് യൂണിറ്റിന് നവ നേതൃത്വം റോബിൻ അബ്രാഹം പ്രസിഡന്റ് ജോഷിലൂക്കോസ് സെക്രട്ടറി

Most Popular