Breaking news

ബി സി എം കോളേജിലെ ഷി സൈക്ലിംഗ് ; ലുക്ക് പന്നിവേലിയുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ

 

ബി സി എം കോളേജിലെ ഷി സൈക്ലിംഗ് ; ലുക്ക് പന്നിവേലിയുടെ ഫേസ്ബുക് പോസ്റ്റ് വൈറൽ ലുക്ക് ഫേസ്ബുക്കിൽ കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണ രൂപത്തിൽ താഴെ കൊടുക്കുന്നു .ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനമാകട്ടെ…

താൻ പഠിച്ച ബിസിഎം കോളേജിൽ അൻപതു വര്ഷങ്ങള്ക്കു ശേഷം മമ്മി Pushpa Kurian ഒരു വിദ്യാർഥിനിയായി തിരിച്ചെത്തിയിരിക്കുകയാണ് അതും സൈക്കിൾ സഫാരി പഠിക്കാൻ 💪. BYCS എന്ന NGO യും ബിസിഎം കോളേജ് കായിക വകുപ്പും ചേർന്നു നടത്തുന്ന SheCycling – A Nationwide cycle literacy campaign for young girls and women ആണ് വേദി. 71 വയസുള്ള മമ്മി തന്നെയാണ് ഇതിലെ ഏറ്റവും പ്രായം ചെന്ന വിദ്യാർത്ഥി 🤗. കൂടെ അറുപതു കഴിഞ്ഞവരും അൻപതു കഴിഞ്ഞവരും ഏറെ.. എല്ലാവർക്കും ഒറ്റ ലക്ഷ്യം സൈക്കിൾ ചവിട്ടാൻ പഠിക്കണം..january 23ന് തുടങ്ങിയ ക്ലാസിൽ 30 ഓളം പേരെ ആണ് ആദ്യ ഘട്ടത്തിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ പെൺകുട്ടികളെയും സ്ത്രീകളെയും സൈക്കിളിങ്ങിൽ literate ആക്കുക എന്ന ലക്ഷ്യത്തിനായി മുൻപിൽ നില്കുന്നത് BYCS തിരുവനന്തപുരം ബൈസൈക്കിൾ mayor ആയ ശ്രീ Prakash P Gopinath സാറും എറണാകുളം ബൈസൈക്കിൾ mayor ആയ Zeenath മാഡവും ബിസിഎം കോളേജിലെ കുട്ടികളായ അഞ്ജലി, Sandra, Rosemary എന്നിവരാണ്..

Facebook Comments

knanayapathram

Read Previous

ഇരവിമംഗലം കളപ്പുരത്തട്ടേൽ അന്നമ്മ ജോസഫ് (89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ക്നാനായ പത്രം വിജയകരമായി എട്ടാം വർഷത്തിലേക്ക്