Breaking news

ഷിക്കാഗോ കെ. സി. എസ്സിന്റെ പുതിയ ബിൽഡിംഗ് ബോർഡിലേക്ക് കുര്യൻ തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു

 

ഷിക്കാഗൊ: ജനുവരി 15 ഞായറാഴ്ച 1 മണിക്ക് ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ  കെ. സി. എസ്. പ്രസിഡന്റ് ജെയിൻ മാക്കിലിന്റെ അധ്യക്ഷതയിൽ ചേർന്ന സോഷ്യൽ ബോഡി യോഗത്തിൽ, ബിൽഡിംഗ് ബോർഡിലേക്ക് കുര്യൻ തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയിൽ എന്നിവർ ഐക്യകൺഠേന തിരഞ്ഞെടുക്കപ്പെട്ടു.

കുര്യൻ തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയിൽ എന്നിവർ കെ. സി. എസിന്റെ വിവിധ തസ്ഥിതികളിൽ ഇതിനു മുൻപ് പ്രവ്യര്തത്തിച്ച് മികവ് തെളിയിച്ചിട്ടുള്ള വ്യക്തികൾ ആണ്..  കെ. സി. എസിന്റെ  എല്ലാ സ്ഥാവര വസ്തുക്കളുടെയും ചുമതല നിർവഹിക്കുന്ന ബിൽഡിംഗ് ബോർഡിലേക്കാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജിനോ കക്കാട്ടിൽ  (വൈസ് പ്രസിഡന്റ്), സിബു കുളങ്ങര (സെക്രട്ടറി), ബിനോയ് കിഴക്കനടിയിൽ (ട്രഷറർ) എന്നിവർ സോഷ്യൽ ബോഡി യോഗത്തിന്
നേത്രത്വം നൽകി.

Binoy Stephen.

Facebook Comments

Read Previous

വി. പത്താം പീയൂസിന്റെ മിഷനറി സൊസൈറ്റിക്ക് പുതിയ നേതൃത്വം

Read Next

കെ കെ സി എ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു.