Breaking news

വി. പത്താം പീയൂസിന്റെ മിഷനറി സൊസൈറ്റിക്ക് പുതിയ നേതൃത്വം

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രേഷിത ചൈതന്യ മുഖമായ വിശുദ്ധ പത്താം     പീയൂസിന്റെ മിഷനറി സൊസൈറ്റിയുടെ പുതിയ ഡയറക്ടർ ആയി പിറവം ഹോളി കിംഗ്സ് ഫൊറോന പള്ളി വികാരി ഡോ.  മാത്യു മണക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഫാ. ജെയിംസ് വടക്കേ കണ്ടങ്കരി വൈസ് ഡയറക്ടറായും,  ചെറിയാൻ വളവുങ്കൽ സെക്രട്ടറി യായും, ഫാ. സജി ചാഴിശ്ശേരി ജോ. സെക്രട്ടറിയായും, ഫാ. ചാക്കോ വണ്ടങ്കുഴിയിൽ ട്രഷറർ & റെക്ടർ ആയും തിരഞ്ഞെടുക്കപ്പെട്ടു. എസ് എച്ച് മൗണ്ടിലുള്ള എം എസ് പി സെമിനാരിയിൽ വച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. നിലവിലുള്ള കൗൺസിൽ അംഗങ്ങളായ ഫാ. ഷാജി വടക്കേത്തൊട്ടി, ഫാ. ജോൺസൺ നീലനിരപ്പേൽ, ഫാ. ചെറിയാൻ വളവുങ്കൽ, ഫാ. എബി വടക്കേക്കര, ഫാ. ജിബിൽ കുഴിവേലിൽ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Facebook Comments

Read Previous

തയ്യല്‍ മിത്ര – തയ്യല്‍ തൊഴില്‍ പരിശീലന പരിപാടിയുമായി കെ.എസ്.എസ്.എസ്

Read Next

ഷിക്കാഗോ കെ. സി. എസ്സിന്റെ പുതിയ ബിൽഡിംഗ് ബോർഡിലേക്ക് കുര്യൻ തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു