Breaking news

കെ സി എസ് ചിക്കാഗോയുടെ ക്‌നാനായ നൈറ്റ് നവംബര്‍ 20 ന്

ക്‌നാനായ കത്തോലിക്കാ സമൂഹത്തില്‍ ഏറ്റവും വലിയ ലോക്കല്‍ അസോസിയേഷന്‍ ആയ കെ സി എസ് ചിക്കാഗോയുടെ വാര്‍ഷിക സംഗമമായ ക്‌നാനായ നൈറ്റ് നവംബര്‍ ഇരുപതാം തിയതി ചിക്കാഗോയിലെ കോപ്പര്‍നിക്കസ് തിയേറ്ററില്‍ വച്ച് നടക്കും. സ്വദേശത്തും വിദേശത്തും ഉള്ള കലാകാരന്മാരുടെ അവതരണങ്ങള്‍ ഉള്‍പ്പെടെ ആയിരത്തില്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന ക്‌നാനായ നൈറ്റ് – ക്‌നാനായ പൂരങ്ങളുടെ പൂരം എന്നാണ് അറിയപ്പെടുന്നത്. തോമസ് പൂത്തകരിയുടെ നേതൃത്വത്തില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷക്കാലം കെ സി എസ് കാഴ്ചവച്ചത്. മൂന്നു വര്ഷങ്ങള്ക്കു ശേഷം പുനരാരംഭിക്കുന്നതായതു കൊണ്ട് തന്നേ ഇത്തവണ പരിപാടികളില്‍ മേയര്‍ റോബിന്‍ ഏലക്കാട്ട്, സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് കെവിന്‍ ഓലിക്കല്‍, കെ സി സി എന്‍ എ പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍,ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അതിഥികളായി എത്തുമെന്ന് സെക്രട്ടറി ലിന്‍സണ്‍ കൈതമല അറിയിച്ചു.

Facebook Comments

knanayapathram

Read Previous

വെള്ളമുണ്ടയിലെ വിദ്യാലയത്തിന് നേരെ ഉണ്ടായ തീവ്രവാദ ആക്രമണം അപലപനീയം : കെ.സി.വൈ.എല്‍

Read Next

കെ.സി.വൈ.എല്‍ ജന്മദിനാഘോഷം

Most Popular