Breaking news

വെള്ളമുണ്ടയിലെ വിദ്യാലയത്തിന് നേരെ ഉണ്ടായ തീവ്രവാദ ആക്രമണം അപലപനീയം : കെ.സി.വൈ.എല്‍

നവംബര്‍ 14ാം തീയതി ശിശുദിനത്തില്‍ വെള്ളമുണ്ടയിലെ സെന്റ്. ആന്‍സ് സ്‌കൂള്‍ നടത്തിയ ലഹരി വിരുദ്ധ റാലിയില്‍ മൈം എന്ന കലാരൂപം അവതരിപ്പിക്കാന്‍ കറുത്ത വസ്ത്രം ധരിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്നും, അപലപനീയം എന്നും കോട്ടയം അതിരൂപത യുവജന സംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് (KCYL) അറിയിച്ചു. നാനാ ജാതി മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി പള്ളികള്‍ തോറും പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുക എന്നത് ക്രൈസ്തവസഭയുടെ ആഗ്രഹവും ചാവറ അച്ഛന്റെ സ്വപ്നവും ആയിരുന്നല്ലോ.കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സദുദ്ദേശത്തോടെ നടത്തിയ ഈ പരിപാടി കറുത്ത വസ്ത്രം പുണ്യ വസ്ത്രം ആണെന്നും അതിനെ അപമാനിച്ചു എന്നും ആരോപിച്ച് നടത്തിയ മതതീവ്രവാദ നീക്കം മേലില്‍ ആവര്‍ത്തിക്കുവാന്‍ പാടില്ല. മത സംസ്‌കാരങ്ങളുടെ മാന്യത സംരക്ഷിച്ചുകൊണ്ട് സിനിമയിലും, മറ്റ് കലാപരിപാടികളിലും കഥാപാത്രങ്ങള്‍ വ്യത്യസ്ത വേഷങ്ങള്‍ ധരിക്കാറുണ്ട്.ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ മേലില്‍ ഇത്തരത്തിലുള്ള കടന്നാക്രമണങ്ങള്‍ ഉണ്ടായല്‍ അതിനെ ശക്തമായി പ്രതിരോധിക്കാന്‍ കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ കെ.സി.വൈ.എല്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും, ഭരണ നേതൃത്വം രാഷ്ട്രീയ പ്രീണനം അവസാനിപ്പിച്ച് ഇത്തരത്തിലുള്ള നടപടികളെ നേരിടണമെന്നും സംഘടന പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

Facebook Comments

knanayapathram

Read Previous

ക്‌നാനായ സെവന്‍സ് ഡേ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 18 ന്

Read Next

കെ സി എസ് ചിക്കാഗോയുടെ ക്‌നാനായ നൈറ്റ് നവംബര്‍ 20 ന്