Breaking news

ജിമി ജോണിന് സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അവാർഡ്

പെരിക്കല്ലൂർ: സംസ്ഥന സർക്കാരിന്റെ ഭിന്നശേഷിക്കാർക്കുള്ള അവാർഡിൽ റോൾ മോഡലായി ക്നാനായ യുവതി തെരഞ്ഞെടുക്കപ്പെട്ടു. പെരിക്കല്ലൂർ ക്രൈസ്റ്റ് നഗർ ഇടവക പാമ്പനാനിക്കൽ ജോണി മേരി ദമ്പതികളുടെ മകൾ ജിമി ജോണിനെയണ് റോൾ മോഡലായി സംസ്ഥാന സർക്കാർ തെരഞ്ഞെടുത്തത്. അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെടുന്ന പേശികളെ ബാധിക്കുന്ന മാസ്ക്കുലർ ഡിസ്ട്രോപ്പി എന്ന രോഗത്തെ വെല്ലുവിളിച്ച് ജെ.ഡി.റ്റി ഇസ്ലാമിക് കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജിമി ജോലി ചെയ്യുകയാണ്. ബി.എസ്.സി മൾട്ടിമീഡിയ ആനിമേഷനാണ് പഠിപ്പിക്കുന്നത്. കൂടാതെ ഭിന്നശേഷിക്കാർക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള യൂട്യൂബ് ചാനലും ഇവർ നടത്തുന്നുണ്ട്. ജിമിയോടൊപ്പം ഈ രോഗത്തിന് കീഴ്പ്പെട്ട അനുജത്തി സുമിയും ഇതേ കോളജിൽ പഠിപ്പിക്കുന്നു.ഇരുവരുടേയും ഒരുമിച്ചുളള പരിശ്രമങ്ങൾ ഭിന്നശേഷിക്കാർക്ക് അവരുടെ വൈകല്യങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകുവാൻ ആത്മവിശ്വാസവും ധൈര്യവും നൽകുന്നു.

Facebook Comments

knanayapathram

Read Previous

പ്രെസ്റ്റൺ ക്നാനായ കാത്തലിക്ക് അസോസിയേഷന് നവ നേതൃത്വം

Read Next

ക്‌നാനായ സെവന്‍സ് ഡേ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 18 ന്

Most Popular