കടുത്തുരുത്തി: സെന്റ് മൈക്കിൾസ് സ്കൂളിലെ എസ്.പി.സി. അവധിക്കാല ക്യാമ്പിന്റെ മൂന്നാംദിനം ഓണാഘോഷവും, ഫുഡ് ഫെസ്റ്റും, പായസം മേളയും നടത്തി. സ്കൂൾ മാനേജർ ഫാദർ എബ്രഹാം പറമ്പേട്ട്ന്റെ അധ്യക്ഷതയിൽ കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ സജീവ് ചെറിയാൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കേഡറ്റുകൾ വീട്ടിലുണ്ടാക്കിയ നിരവധി വിഭവങ്ങളും, പായസങ്ങളും, പ്രത്യേകം ആകർഷകമായിരുന്നു. ക്യാമ്പിനെ ഉദ്ദേശലക്ഷ്യങ്ങൾ നേടുന്ന തോടൊപ്പം, ഓണത്തിന്റെ മധുരം കടുത്തുരുത്തിയിലെ പൊതുസമൂഹത്തിന് പങ്കുവയ്ക്കുവാൻ ഉള്ള കേഡറ്റുകളുടെ സന്മനസ്സിനെ ശ്രീ സജീവ് ചെറിയാൻ അഭിനന്ദിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജിൻസി എലിസബത്ത് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പിൾ സീമ സൈമൺ, ഹെഡ്മാസ്റ്റർ ക്രിസ്റ്റിൻ P.C., PTA പ്രസിഡന്റ് എബി കുന്നശ്ശേരിൽ, എന്നിവർ വിശിഷ്ടാതിഥികളായി സംസാരിച്ചു. കേഡറ്റുകൾ കായി വിവിധ മത്സരങ്ങളും, വടംവലിയും, ടൗണിൽ പൊതുജനങ്ങൾക്കായി പായസ മേളയും നടത്തി.
അധ്യാപകരായ ഫാദർ ബിനു വളവുങ്കൽ, ടോം. പി ജോൺ, ജിനോ തോമസ്, ബിൻസി മോൾ ജോസഫ്, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.