Breaking news

തെള്ളകം മ്യാലില്‍ എം.കെ. ജോസഫ് (ജോസ് സാര്‍, 78) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

തെള്ളകം മ്യാലില്‍ എം.കെ. ജോസഫ് (ജോസ് സാര്‍, 78) നിര്യാതനായി. സംസ്കാരം 23.08.2022 ചൊവ്വാഴ്ച 3.00 pm ന് സംക്രാന്തി ലിറ്റില്‍ ഫ്ലവര്‍ ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ ത്രേസ്യാമ്മ (റിട്ട. നഴ്സിങ് സൂപ്രണ്ട്, മെഡിക്കല്‍ കോളേജ്). മക്കള്‍: ജയ്സണ്‍ (ബാംഗ്ലൂര്‍), ജയ (യു.എസ്), പരേതയായ ജോയ്സ്.

കഴിഞ്ഞ ദിവസം രാത്രി 9.30 ന് എം.സി. റോഡില്‍ തെള്ളകം ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. റിട്ട. സര്‍വേ സൂപ്രണ്ടും ജോയ്സ് ലോഡ്ജ് ഉടമയുമാണ്. 37 വര്‍ഷങ്ങള്‍ക്കു മുന്പ് മകള്‍ ജോയ്സ് റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ ഇതേ സ്ഥലത്ത് വച്ചുതന്നെ കാറിടിച്ചാണ് മരിച്ചത്. വീട്ടില്‍ നിന്ന് കാരിത്താസ് ജംഗ്ഷനിലേക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്. തൃശൂര്‍ – പത്തനാപുരം സൂപ്പര്‍ ഫാസ്റ്റ് ബസ്‌ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സൂട്ടറില്‍ ഇടിക്കുകയായിരുന്നു.

LIVE LINK:

Facebook Comments

knanayapathram

Read Previous

കെ.സി.വൈ.എൽ മലങ്കര ഫൊറോനക്ക് നവനേതൃത്വം

Read Next

അങ്കണ്‍വാടി ടീച്ചേഴ്‌സിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി ബോധവല്‍ക്കരണ പഠന ശിബിരം സംഘടിപ്പിച്ചു