Breaking news

കെ സി വൈ എൽ ഇരവിമംഗലം യൂണിറ്റ് മുത്തശ്ശി മുത്തശ്ശൻ ദിനം ആചരിച്ചു

പരിശുദ്ധ പിതാവിൻ്റെ ആഹ്വാനം അനുസരിച്ച് കെ സി വൈ എൽ ഇരവിമംഗലം യൂണിറ്റിൽ 31/07/2022 ഞായറാഴ്ച മുത്തശ്ശി മുത്തശ്ശൻ ദിനമായി ആചരിച്ചു. ഇടവകയിലെ പള്ളിയിൽ വരാൻ സാധിക്കുന്ന എല്ലാ മുത്തശ്ശീ-മുത്തശ്ശന്മാരയും വി. കുർബാനയിൽ പങ്കെടുപ്പിച്ച യുവജനങ്ങൾ കുർബാനയ്ക്കു ശേഷം കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു.  തുടർന്ന് മുത്തശ്ശീമുത്തശ്ശന്മാർക്ക് സ്നേഹസമ്മാനങ്ങൾ നൽകി ആദരിക്കുകയും പള്ളിയിൽ എത്താൻ സാധിക്കാതെ ഇരുന്ന വയോജനങ്ങളെ ഭവനങ്ങളിലെത്തി സന്ദർശിക്കുകയും ചെയ്തു. ഇടവക വികാരി ഫാ. തോമസ് കരിമ്പുംകാലായിൽ സിസ്റ്റർ അഡ്വൈസർ സി. സ്റ്റെഫി, ഡയറക്ടർ സൈജു കൊച്ചുപറമ്പിൽ, അലക്സ് കാരിക്കൽ യൂണിറ്റ് പ്രസിഡൻ്റ് അഖിൽ എബി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

Facebook Comments

knanayapathram

Read Previous

കെ. സി. വൈ. എൽ. ചുങ്കം ഫൊറോനയുടെ യുവജന ദിനാഘോഷം നടത്തപ്പെട്ടു

Read Next

എം.കെ. ചാക്കോ മൂശാരിപറമ്പിലിന്റെ 15-ാം ചരമവാർഷിക അനുസ്മരണ സമ്മേളനവും 8 വീടുകളുടെ താക്കോൽ ദാനവും ഓഗസ്റ്റ് 8ന് Live telecasting available