Breaking news

എം.കെ. ചാക്കോ മൂശാരിപറമ്പിലിന്റെ 15-ാം ചരമവാർഷിക അനുസ്മരണ സമ്മേളനവും 8 വീടുകളുടെ താക്കോൽ ദാനവും ഓഗസ്റ്റ് 8ന് Live telecasting available

മാഞ്ഞൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്,മാഞ്ഞൂർ ക്ഷീരവ്യവസായ സഹകരണസംഘം പ്രസിഡന്റ് ചാമക്കാല സെന്റ് ജോൺസ് ക്‌നാനായ കത്തോലിക്കകോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിൽസ്തുത്യർഹമായിസേവനം ചെയ്തിരുന്ന എം. കെചാക്കോ മൂശാരിപറമ്പിലിന്റെ 15-ാം ചരമവാർഷിക അനുസ്മരണ സമ്മേളനവും, എം.കെ ചാക്കോ മെമ്മോറിയൽ ഭവനനിർമ്മാണ 2-ാം ഘട്ട പദ്ധതിയുടെ ഭാഗമായി
നിർമ്മിച്ച 8 ഭവനങ്ങളുടെ താക്കോൽ ദാനവും ഓഗസ്റ്റ് 8ന് നടക്കും.പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഓഗസ്റ്റ് 8 ന്
ഉച്ചകഴിഞ്ഞ് 3.30 ന് മണ്ണാറാറ സെന്റ് സേവ്യേഴ്‌സ്പള്ളി പാരിഷ് ഹാളിൽ വച്ച് എട്ട് വീടുകളുടെ  താക്കോൽദാനം നിർവ്വഹിക്കും.ആദ്യ ഘ ട്ടത്തിൽ അഞ്ച് വീടുകളാണ് നിർമ്മിച്ച് നൽകിയത് .  അനുസ്മരണ സമ്മേളനത്തിലേക്ക്  ഏവരേയും സ്‌നേഹപൂർവം സ്വാഗതം ചെയ്യുന്നുതായിമറിയാമ്മ ചാക്കോ (ഭാര്യ)രക്ഷാധികാരി  ഭവനനിർമ്മാണ പദ്ധതി ലൂക്കോസ് മാക്കീൽ (മോൻ) ജനറൽ കൺവീനർ
(കോൺഗ്രസ് മാഞ്ഞൂർ മണ്ഡലം പ്രസിഡന്റ്)എന്നിവർ ക്നാനായ പത്രത്തെ അറിയിച്ചു .അനുസ്മരണ സമ്മേളനവും 8 വീടുകളുടെ താക്കോൽ ദാനവും ക്നാനായ പത്രത്തിൽ തൽസമയം ലഭ്യമാണ് .
Facebook Comments

knanayapathram

Read Previous

കെ സി വൈ എൽ ഇരവിമംഗലം യൂണിറ്റ് മുത്തശ്ശി മുത്തശ്ശൻ ദിനം ആചരിച്ചു

Read Next

ചെറുപുഷ്‌പ മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലി ഫാമിലി ക്വിസ്