Breaking news

ചെന്നൈ കെ.സി.വൈ.എൽ. യുവജന ദിന ആഘോഷം അനാഥമന്ദിര സന്ദർശനതോടൊത്ത്

ചെന്നൈ_: കെ.സി.വൈ.ൽ ചെന്നൈ  റീജിയനിൽ യുവജന ദിനം ചെന്നൈയിലുള്ള മിഷനറിസ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള അനാഥാ മന്ദിരത്തിൽ വച്ച്  പ്രസിഡന്റ് സ്റ്റീഫൻ ജോസ് വട്ടക്കളത്തിന്റെ നേതൃത്വത്തിൽ ആഘോഷത്തിന് തുടക്കം കുറിച്ചു.
 രാവിലെ പത്തരയ്ക്ക് അവിടുത്തെ കുട്ടികളോട് ചേർന്ന് കേക്ക് മുറിച്ച് അവരുടെ കൂടെ ഉല്ലസിച്ച് പാട്ടുപാടി നൃത്തം ചെയ്ത് സ്നേഹം പങ്കുവെച്ചു. കെ.സി.വൈ.ൽ. ചെന്നൈ റീജിയന്റെ നേതൃത്വത്തിൽ സമാഹരിച്ച ഫണ്ടിൽ നിന്ന് 10,000 ത്തോളം രൂപ വരുന്ന അരി, നിത്യ ഉപയോഗ, പഠനസാമഗ്രി കൾ എല്ലാ അംഗങ്ങളും ചേർന്ന് നൽകി.
അതിനുശേഷം അടുത്തുള്ള കോർപ്പറേഷൻ പാർക്കിൽ വച്ച് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ മീറ്റിംഗ് നടത്തുകയും യുവജന ദിന സന്ദേശമായ് ചുറ്റും കാണുന്ന ആരോരുമില്ലാത്തവർക്ക്  നമ്മളിൽ കഴിയുന്ന രീതിയിൽ സഹായിക്കുകയും സന്തോഷം പങ്കെടുകയും വേണം എന്ന്  ഓർമിപ്പിച്ചു . കെവിൻ സാലസ് കണ്ടാരപള്ളിയിൽ പ്രതിജ്ഞ വാചകം ചൊല്ലി, റിപ്പോർട്ട് വായിക്കുകയും ആൽഫ്രഡ് ജോയ് കുഞ്ഞമ്മറ്റിൽ കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു, ശേഷം എല്ലാ അംഗങ്ങളും ചേർന്ന് വരും മാസങ്ങളുടെ മീറ്റിങ്ങിനെ കുറിച്ച് ചർച്ചകൾ നടത്തുകയും തുടർന്ന് ടെസ്സാ ജോസഫ് കരിങ്ങാനാട്ടു നേതൃത്വത്തിൽ എല്ലാവരും ചേർന്ന് ഗെയിം കളിച്ചതിനു ശേഷം. റീമ ജോസ് വെള്ളച്ചലിൽ നന്ദി പറയുകയും,  യുവജന ദിനത്തിന്റെ ഭാഗമായി സന്തോഷകരമായ ഉച്ച ഭക്ഷണവും അസ്വധിച്ച്  യോഗം അവസാനിപ്പിച്ചു.
Facebook Comments

knanayapathram

Read Previous

ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു

Read Next

കരിപ്പാടം (വരിക്കാംകുന്ന്) തടത്തില്‍ ടി.കെ. ജോണ്‍ (82) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE