Breaking news

UKKCA കൺവൻഷനിൽ മിന്നിത്തിളങ്ങി കെൻ്റ് റീജിയൺ

ക്‌നാനായ ജനം അലകടലായി ഒഴുകിയെത്തി, ഏറ്റവും അധികം ആളുകൾ പങ്കെടുത്ത്, UK മലയാളികൾ വിസ്മയത്തോടെ നോക്കി നിന്ന 19 മത് UKKCA കൺവൻഷനിൽ കരുത്ത് കാട്ടി കെൻ്റ് റീജിയൺ.
Horsham and Heywardheath യൂണിറ്റിൻ്റെ ചരിത്രത്തിൽ ഏറ്റവും അധികം ആളുകൾ പങ്കെടുത്തത് July 2 ലെ കൺവൻഷനിലാണ്. യൂണിറ്റിലെ മുഴുവൻ ആളുകളും കൺവൻഷനിൽ പങ്കെടുക്കാനായി ആവേശപൂർവ്വമെത്തിയപ്പോൾ ബുക്ക് ചെയ്ത കോച്ചിൽ ഇടം കിട്ടാതെ 9 കുടുംബങ്ങൾക്ക് സ്വന്തം കാറിൽ കൺവൻഷനിലെത്തേണ്ടി വന്നു. 19 കൺവൻഷനിലും പങ്കെടുത്തെങ്കിലും ഇതിന് മുമ്പ് ഒരിക്കൽ മാത്രമാണ് Horsham and Heyward യൂണിറ്റിൽ നിന്ന് അംഗങ്ങൾ coachൽ കൺവൻഷനിലെത്തിയത്. യൂണിറ്റ് പ്രസിസൻ്റ് ലൂക്കോസ് തോമസിനും സെക്രട്ടറി ജോയി അബ്രഹാമിനും അഭിമാനത്തിൻ്റെ നിമിഷങ്ങളായി UKKCA കൺവൻഷൻ.
ടിക്കറ്റെടുത്തിട്ടും അത്യാവശ്യമായി നാട്ടിൽ പോകേണ്ടി വന്ന രണ്ടു കുടുംബങ്ങളൊഴികെ മുഴുവൻ കുടുംബങ്ങളെയും കൺവൻഷനിലെത്തിച്ച് Medway യൂണിറ്റും ചരിത്രം കുറിച്ചു. യൂണിറ്റ് അംഗങ്ങളിലേയ്ക്ക് കൺവൻഷൻ്റെ ആവേശം കൈമാറാൻ യൂണിറ്റ് ഭാരവാഹികൾക്കായി. നമ്മുടെ കൺവൻഷൻ എന്ന ചിന്തയുമായി റാലിയ്ക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ യൂണിറ്റിലെ അംഗങ്ങൾ ഒരു മനസ്സോടെ നടത്തിയത് യൂണിറ്റിൻ്റെ ഐക്യവും സമുദായ സ്നേഹവും ഊട്ടിയുറപ്പിക്കാൻ സഹായമായി. വൈസ് പ്രസിഡൻ്റ് ഷിലു ബിജോയുടെ മനസ്സിൽ വിരിഞ്ഞ കുഞ്ഞൻ വർണ്ണക്കുടകളുടെ ആശയം റാലിയിൽ യൂണിറ്റിനെ സമ്മാനാർഹമാക്കി. ആയിരങ്ങളെ സാക്ഷി നിർത്തി റാലിയുടെ മൂന്നാം സമ്മാനം യൂണിറ്റ് പ്രസിഡൻ്റ് സിറിൾ ചാക്കോ പടപുരയ്ക്കലും സെക്രട്ടറി റോയി മോൻ മാത്യുവും ഏറ്റുവാങ്ങിയപ്പോൾ മെഡ്വേ യൂണിറ്റിലെ സ്ത്രീകൾ ഉൾപ്പെടെ നടവിളിയിൽ പങ്കുചേർന്നത് ഏറെ കൗതുകമായി. ചരിത്രത്തിലെ ഏറ്റവും അധികം ആളുകൾ ഒഴുകിയെത്തിയ കൺവൻഷനിലെ റാലിക്കമ്മറ്റിയിൽ അംഗമായിരുന്ന സിറിൾ പടപുരയ്ക്കലിനും, ആദ്യമായി ഒരു പരാതി പോലും കേൾക്കാതെ, അഭൂതപൂർവ്വമായ ആൾത്തിരക്കിലും മുഴുവൻ ആളുകൾക്കും ഭക്ഷണമൊരുക്കാൻ നേതൃത്വം നൽകിയ food കമ്മറ്റി അംഗമായിരുന്ന റോയി മോൻ മാത്യുവിനും, അവരുടെ തിരക്കുകൾക്കിടയിലാണ് മനോഹരമായി റാലിയ്ക്ക് നേതൃത്വം നൽകിയത്. ക്നാനായ പത്രത്തിൻ്റെ ലൈവ് സംപ്രേക്ഷണത്തിൽ മുൻ UKKCA പ്രസിഡൻ്റായിരുന്ന സിറിൾ പടപുരയ്ക്കൽ തൻ്റെ യുണിറ്റിൻ്റെ നിലപാടുകൾ വ്യക്തമാക്കി നടത്തിയ അഭിപ്രായ പ്രകടനം ആയിരങ്ങൾ ഇപ്പോഴും വീക്ഷിച്ചു കൊണ്ടിരിയ്ക്കുന്നു.
UKKCA കൺവൻഷൻ കെൻ്റ് റീജിയനിലെ East sussex യൂണിറ്റിന് ഏകിയത്  ഓർമ്മയിൽ എന്നും ഓമനിയ്ക്കാൻ സുവർണ്ണനിമിഷങ്ങൾ. ഇതിന് മുമ്പ് ഒരിക്കലും റാലിയിൽ സമമാനം നേടിയിട്ടില്ലാത്ത East sussex ഏറ്റവും അധികം ആളുകൾ പങ്കെടുത്ത റാലിയിൽ നേടിയെടുത്തത് ഒന്നാം സമ്മാനം. ക്‌നാനായ കല്യാണത്തിലെ മണവാളനെയും മണവാട്ടിയും, യാത്രപ്പുകയിലയൊക്കെ ഉൾപ്പെടുത്തിയ ദ്യശ്യങ്ങളും, വാദ്യമേളങ്ങളുമൊക്കെയായി Eastbourn കാരുടെ റാലി ഒരു ഒന്നൊന്നര കാഴ്ച്ച തന്നെയായിരുന്നു. യൂണിറ്റിലെ ഭാരവാഹികൾക്കൊപ്പം മുൻകാല ഭാരവാഹികളും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചതായിരുന്നു East Sussex യൂണിറ്റിൻ്റെ വിജയരഹസ്യം. യൂണിറ്റിലെ മുഴുവൻ ആളുകളെയും പങ്കെടുപ്പിയ്ക്കാനായി കൺവൻഷനെക്കുറിച്ച് അറിഞ്ഞപ്പോൾ തന്നെ coach ബുക്ക് ചെയ്ത് ഒരു ചുവട് മുന്നേ നടന്നവരാണ് യൂണിറ്റ് പ്രസിഡൻ്റ് ജയിംസ് ജോസഫും, സെക്രട്ടറി തോമസ് ഇല്ലിക്കാട്ടിലും. സമുദായ പക്ഷ നിലപാടുകളിൽ വെള്ളം ചേർക്കാത്ത യൂണിറ്റ് പ്രസിഡൻ്റിനും സെക്രട്ടറിയ്ക്കും നന്ദി പറയുന്നത് അൽമായൻ്റെ കരുത്ത് വിളിച്ചോതിയ കൺവൻഷനിൽ പൂർണ്ണമായി സഹകരിച്ച യൂണിറ്റ് അംഗങ്ങളോടാണ്. കാലിൻ്റെ സർജറി കഴിഞ്ഞ് പൂർണ്ണ വിശ്രമം ആവശ്യമായ ഘട്ടത്തിലും വേദന കടിച്ചമർത്തി യൂണിറ്റിലെ പ്രവർത്തനങ്ങൾ ഏകീകരിച്ച ജയിംസ് ജോസഫിനും, കൺവൻഷനായി ദിവ്യബലിയർപ്പിയ്ക്കാൻ അമേരിക്കയിൽ നിന്നെത്തിയ മാത്യു ഇല്ലിക്കാട്ടിൽ അച്ചൻ്റെ കുടുംബാംഗമായ തോമസ് ഇല്ലിക്കലിനും സ്വന്തം യൂണിറ്റിൻ്റെ വിജയത്തെക്കാളേറെ ക്നാനായ കരുത്ത് വിളിച്ചോതിയ കൺവൻ ഷൻ്റെ വിജയത്തിലാണ് ആഹ്ലാദിയ്ക്കുന്നത്.
ഷിജോ കട്ടിപ്പറമ്പനും, ജിപ്റ്റോ മാത്യുവും നേതൃത്വം നൽകുന്ന കെൻ്റ് യൂണിറ്റും, ബിജു ഇടമനയും ജയിംസും നേതൃത്വം നൽകുന്ന Maidstone യൂണിറ്റും, പുരാതനപ്പാട്ടുകളുടെയും നടവിളികളോടെയുമാണ് റാലിയിൽ പങ്കെടുത്തത്. യൂണിറ്റിൽ നിന്നും പരമാവധി ആളുകളെ കൺവൻഷനിലെത്തിയ്ക്കാൻ Maidstone, Kent യൂണിറ്റ് ഭാരവാഹികൾ നടത്തിയ കഠിനാധ്വാനം ശ്രദ്ധേയമായി.
Kent റീജിയണിൽ നിന്നുള്ള സെൻട്രൽ കമ്മറ്റിയംഗവും UKKCA യുടെ എക്കാലത്തെയും മികച്ച ട്രഷററും, PRO യും, 19 മത് കൺവൻഷൻ സ്വാഗത ഗാന രചയിതാവുമായ മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയ്ക്ക് പിന്തുണയുമായി ഏറ്റവും അധികം ആളുകൾ കൺവൻഷനിലെത്തിയത് കെൻ്റ് റീജിയണിൽ മാറ്റങ്ങളുടെ കാറ്റ് വീശാൻ കാരണമാവുമെന്ന് കരുതപ്പെടുന്നു.
Facebook Comments

Read Previous

ഗ്രാജുവേറ്റ് ചെയ്ത എല്ലാവരെയും ആദരിച്ച് ന്യൂജേഴ്സി ഇടവക

Read Next

6-ാമത് ബെല്‍ജിയം ക്‌നാനായ കത്തോലിക്ക കുടിയേറ്റ വാര്‍ഷികവും അഭിവന്ദ്യപിതാവിന് സ്വീകരണവും Live telecasting Available