
ചരിത്രമെഴുതി ക്‌നാനായ ജനത ഇംഗ്ലണ്ടിലെ ഏറ്റവും പ്രശസ്തമായ കുതിരപന്തയ സമിതികളിലൊന്നായ ചെല്‍ട്ടന്‍ഹാമിന്റെ അന്തരീക്ഷം വീണ്ടും കുതിരക്കുളമ്പടികള്‍ക്ക് പകരം നടവിളികളാല്‍ പ്രകമ്പനം കൊണ്ടപ്പോള്‍ പിറന്നു വീണത് പുതു ക്‌നാനായ ചരിത്രം.
19- മത് UKKCA കണ്‍വന്‍ഷന്‍ അതിന്റെ എല്ലാ അര്‍ത്ഥതലങ്ങളിലും ക്‌നാനായ മക്കള്‍ ഏറ്റെടുത്തപ്പോള്‍ 2500 ലേറെ പേരെ ഉള്‍ക്കൊള്ളാവുന്ന വിശാലമായ ഹാളിന് പുറകെ ഏതാണ്ട് ആയിരം പേരെ ഉൾക്കൊള്ളാ വുന്ന ഫുഡ് കോർട്ടും നിറഞ്ഞു കവിഞ്ഞപ്പോൾ വീണ്ടും ഏതാണ്ട് 1500ലധികം ആളുകൾ ഇരു ഹാളി ൻ്റെയും മുന്നിൽ തടിച്ച് കുടി നിന്നപ്പോൾ ജോക്കി ക്ലബിലെ സെക്യൂരിറ്റി ജീവനക്കാ ർ ചെല്‍ത്തന്‍ഹാമിലെ ജോക്കി ക്ലബ്ബിന്റെ പ്രധാന കവാടം വരെ അടക്കേണ്ടതായി വന്നു. രാവിലെ മുതല്‍ ഉച്ചവരെ ഉണ്ടായ കാലാവസ്ഥാ വ്യതിയാനത്തിലും രക്തം രക്തത്തെ തിരിച്ചറിയാനുള്ള ആവേശം ഒലിച്ചുപോകാതെ ഒഴുകിയെത്തിയ UK ക്‌നാനായ ജനത ഇന്നലെ ഒന്നടങ്കം മനസ്സിലേറ്റിയത് ഒരു വികാരമായിരുന്നു. ‘ഇന്നില്ലെങ്കില്‍ ഇനിയില്ല’
രാവിലെ നടന്ന ദിവ്യബലിയിലെ സുവിശേഷം ക്‌നാനായക്കാര്‍ ശ്രവിച്ചത് അത്യന്തം ഹൃദയവേദനയോടെ ആയിരുന്നു . കാണാതെപോയ ആടിനെ തേടി ഇറങ്ങിയ യേശുവിന്റെ കഥകേട്ടപ്പോള്‍ ഓരോ ക്‌നാനായക്കാരനും ഇതുപോലുള്ള ഇടയന്മാര്‍ UK യില്‍ ഉണ്ടാകണമേ എന്ന് ദിവ്യബലിയിൽ സമർപ്പിച്ച് പ്രാർഥിച്ചു .
കുടിയേറ്റം സിരകളിലേന്തിയ ഒരു ജനതയുടെ പിന്‍തലമുറക്കാര്‍ തങ്ങളുടെ പൂര്‍വ്വികര്‍ നേരിട്ട വെല്ലുവിളികള്‍ പാടി നടന്ന്, അതില്‍ അവര്‍ നേടിയ വിജയത്തിൽ അഭിമാനപൂരിതരായപ്പോള്‍ തങ്ങളുടെയും വരും തലമുറകളുടെയും മുകളില്‍ പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നുള്ള സ്ഥിതിവിശേഷം ഉണ്ടാകുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ “ഇത്തവണ ഇല്ലെങ്കില്‍” ഇനിയില്ല എന്ന് ഒരു ബോധ്യം UK ക്‌നാനായ ജനതയ്ക്ക് തോന്നിയതിന്റെ പ്രതിഫലനമായിരുന്നു ഇന്നലെ വന്ന ഓരോ ക്‌നാനായക്കാരന്റെയും മുഖത്ത് കണ്ടത് .
UK യിലെ ക്‌നാനായ മക്കള്‍ക്കായി സേവനം അനുഷ്ഠിക്കാന്‍ വന്ന ക്‌നാനായ വൈദികർ ഇത്തവണ കണ്‍വന്‍ഷനില്‍ ദിവ്യബലി അര്‍പ്പണത്തിനുള്‍പ്പെടെ ഒരു തരത്തിലും UK ക്‌നാനായക്കാരുടെ കൂട്ടായ്മയില്‍ പങ്കെടുക്കില്ല എന്ന് അറിയിച്ചതിനെ തുടരന്ന്, ചെറുത്ത് നില്‍പ്പിനായുള്ള സാധാരണക്കാരന്റെ വാശിയായിരുന്നു ഇന്നലെ കണ്ടത്. സീറോ മലബാറിന്റെ മുന്നില്‍ തങ്ങളുടെ ആചാരങ്ങളും പാട്ടുകളും പാടിയും അടിയറ വച്ചും പോകുന്ന ക്‌നാനായ വൈദിക നേതൃത്വത്തിന് കൊടുത്ത മധുരമായ പ്രതികാരമായിരുന്നു ഇന്നലെ ചരിത്രമെഴുതിയ യു കെ കെ സി എ കണ്‍വന്‍ഷന്‍. ക്നാനായ വൈദികർ അവഗണിച്ചാലും തലമുറ തലമുറ കൈമാറി കിട്ടിയ പാരമ്പര്യം സമുദായ സംരക്ഷണത്തിലൂടെ മാത്രമേ നടക്കൂ എന്നുള്ള സത്യം തിരിച്ചറിഞ്ഞാണ് ആയിരങ്ങൾ ക്‌നായി തൊമ്മൻ നഗറിലേക്ക് ഒഴുകി എത്തിയത് . നിങ്ങളുടെ രക്ഷക്ക് ക്‌നായിത്തൊമ്മനും പാരമ്പര്യവും കൂടെ ഉണ്ട് എന്ന ആത്മവിശ്വാസം സിരകളിലേന്തിയ ജനം തങ്ങളുടെ ആധ്യാത്മിക നേതൃത്വത്തോട് പറയാതെ പറഞ്ഞ ഒരു വികാരമുണ്ട് ‘കൊല്ലാം പക്ഷേ യു കെയിലെ ക്‌നാനായക്കാരെ തോല്‍പ്പിക്കാനാവില്ല’
കഴിഞ്ഞ 18 വര്‍ഷക്കാലയളവിലെ UKKCA കണ്‍വന്‍ഷനുകള്‍ പരിശോധിച്ചാല്‍ ഇത്രയും ജനപങ്കാളിത്തം ഉണ്ടായ കണ്‍വന്‍ഷന്‍ ഇത്തവണത്തേത് ആയിരുന്നു എന്ന് നിസംശയം പറയാം.
ദിവ്യബലിയെ തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ UKKCA യെ നേതൃത്വം നേരിട്ട വെല്ലുവിളികള്‍ പ്രസിഡന്റ് ബിജി മാങ്കൂട്ടത്തില്‍ വിവരിച്ചപ്പോള്‍ പലരുടെയും ഹൃദയത്തില്‍ തങ്ങള്‍ മനസ്സിലേറ്റിയ സഭാനേതൃത്വത്തിന്റെ മുഖംമൂടികള്‍ അഴിഞ്ഞു വീഴുകയായിരുന്നു. ക്‌നാനായ സമുദായത്തിൻ്റെ ഔദ്യോഗിക മുഖപത്രമായ അപ്നാ ദേശിൽ കാശ് വാങ്ങിയാണെങ്കിലും യൂ കെ കെ സി എ കൺവൻഷൻ വാർത്ത പ്രസദ്ധീകരിക്കില്ല എന്ന് അറിയിച്ച സഭാ നേതൃത്വം എത്ര ക്രുരതയോടെയാണ് തങ്ങളുടെ കൂടെയില്ല എന്ന തിരിച്ചറിവ് ഓരോ ക്‌നാനായക്കാരനും ഏറെ വേദനയോടെയാണ് ഉള്‍ക്കൊണ്ടത്.ക്നാനായ സമുദായത്തിലെ മാധ്യമ മുത്തശ്ശി എന്ന് സ്വയം അവകാശപ്പെടുന്നവർ കുമരകം പ്രതിമാ സ്ഥാപനത്തിന്റെ തനി ആവർത്തനം എന്നോണം യു കെ കെ സി എ തൽസമയ സംപ്രേഷണം പരിപാടികളിൽ നിന്നും വിട്ട് നിന്നപ്പോൾ ക്നാനായ പത്രം സഭയോടും സമുദായത്തോട് ഒപ്പവും എന്നും ഉണ്ടാകും എന്ന് ഒരിക്കൽ കുടി തെളിയിച്ചിരിക്കുകയാണ് .എ.ഡി. 345 മുതല്‍ 1905 വരെ ക്‌നാനായക്കാര്‍ വളര്‍ന്നതും തലമുറക ളായി പാരമ്പര്യങ്ങള്‍ കാത്ത് സൂക്ഷിച്ചതും കുടുംബങ്ങളിലൂടെ മാത്രമായിരുന്നു . എന്നാൽ ഇപ്പോഴത്തെ സഭാ നേതൃത്വത്തിൻ്റെ അവഗണകൾ ഒന്നുമല്ല എന്ന് സൂചന നൽകിയാണ് ആയിരങ്ങൾ പങ്കെടുത്ത യൂ കെ കെ സി എ കൺവൻഷന് തിരശ്ശീല വീണത്.
സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ച ഫാ മാത്യു ഇല്ലിക്കാട്ടില്‍ തന്റെ അനുഭവങ്ങള്‍ അമേരിക്കന്‍ ക്‌നാനായ കുടിയേറ്റ ചരിത്രത്തെ അടിസ്ഥാനമാക്കി വിവരിച്ചപ്പോൾ അതിന്റെ തനിയാവര്‍ ത്തനമാണ് ഇന്ന് യു കെയിലും നടക്കുന്നത് എന്ന് ഏവർക്കും ബോധ്യമായി. യു കെയിലെ ക്നാനായ കുടുംബകൂട്ടായ്മയില്‍ ദിവ്യബലി പോലും അര്‍പ്പിക്കാന്‍ പോലും വരില്ല എന്നറിയിച്ച UK യിലെ ക്‌നാനായ വൈദിക നേതൃത്വത്തിന്റെ നിലപാടിനെ Pastoral FAILURE എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
UKKCA വൈസ് പ്രസിഡന്റ് സിബി കണ്ടത്തില്‍ ചൊല്ലിക്കൊടുത്ത ക്‌നാനായക്കാരുടെ അതിജീവനത്തിനുള്ള പ്രതിജ്ഞ ഓരോ ക്‌നാനായക്കാരനും ഹൃദയത്തില്‍ തൊട്ടാണ് ഏറ്റു ചൊല്ലിയത്. തുടര്‍ന്ന് നടന്ന പ്രൗഢഗംഭീരമായ സമുദായ റാലിയില്‍ 51 യൂണിറ്റുകളും ആവേശത്തോടെയാണ് പങ്കെടുത്തത്. ആളും ആരവവും ഉയര്‍ന്നപ്പോള്‍ ഓരോ യൂണിറ്റും അക്ഷരമാല ക്രമത്തില്‍ അണിനിരന്നാണ് റാലിക്കു കൊഴുപ്പേകിയത്. വലിയ യൂണിറ്റുകളായ മാഞ്ചസ്റ്ററും ബിര്‍മിന്‍ഹാമും അവസാന വരികളിലാണ് സ്ഥാനം പിടിച്ചത്. പുരുഷന്മാര്‍ ആവേശഭരിതരായി താളമേളങ്ങളും ആര്‍പ്പുവിളികളുമായി തിമിര്‍ത്തു മറിഞ്ഞപ്പോള്‍ സ്ത്രീകളും ആവേശത്തോടെ മുഷ്ടി ചുരുട്ടിയാണ് ക്‌നാനയെന്ന അസ്തിത്വം വിളംബരം ചെയ്യാന്‍ എത്തിയത്. കൊച്ചു കുട്ടികള്‍ക്കാകട്ടെ അപ്പന്റെ തോളിലിരുന്നു റാലിയുടെ ഭാഗമാകാനുള്ള ഭാഗ്യവും കിട്ടി. ഏതാനും വര്‍ഷത്തെ ഇടവേളയില്‍ കണ്ടുമുട്ടിയപ്പോള്‍ സിരകളില്‍ തീ പടര്‍ന്ന ആവേശമാണ് പലരിലും ദൃശ്യമായത്. നിരവധി കുട്ടികളെ അണിനിരത്തി നടത്തിയ സ്വാഗതനൃത്തവും ക്നാനായ വനിതകളുടെ നേതൃത്വത്തിൽ നടത്തിയ ഫ്‌ളാഷ് മോബും 5000 ലേറെ പേരുടെ പങ്കാളിത്തവും ഉള്‍പ്പെട്ട കണ്‍വന്‍ഷന്‍ കഴിഞ്ഞിറങ്ങിയ ഓരോ ക്‌നാനായക്കാരനും തങ്ങളുടെ ആധ്യാത്മിക നേതൃത്വത്തോട് മനസ്സില്‍ പറഞ്ഞ ഒരു കാര്യം ഉണ്ടായിരുന്നു.
‘ഞങ്ങളാണ് ഞങ്ങളുടെ സമുദായത്തിന്റെ സംരക്ഷകര്‍ എന്ന് ബോധ്യപ്പെടുത്തിയതില്‍ നന്ദി’
ഇത്തവണത്തെ കണ്‍വന്‍ഷന്‍ വെല്ലുവിളികള്‍ക്ക് ഇടയിലും ഏറ്റവും മികച്ചതായി നടത്തിയ UKKCA ഭാരവാഹികളായ പ്രസിഡന്റ് ബിജി മങ്കൂട്ടത്തിൽ, വൈസ് പ്രസിഡന്റ് സിബി കണ്ടത്തിൽ, സെക്രട്ടറി ലുബി മാത്യൂസ്, ട്രഷറർ മാത്യു പുളിക്കത്തോട്ടിൽ, ജോയിന്റ് സെക്രട്ടറി റ്റിജോ ജോസഫ് , ജോയിന്റ് ട്രഷറർ എബി കുടിലിൽ, ഉപദേശകരായ സണ്ണി രാഗമാലിക, സാജു ലുക്കോസ് എന്നിവർക്ക് അഭിനന്ദനങ്ങൾ നേരുന്നതിനോടൊപ്പം , അതിലുപരി സമുദായ വികാരം നെഞ്ചിലേറ്റിയ ക്‌നാനായ മക്കള്‍ക്കും ക്‌നാനായ പത്രത്തിന്റെ ആശംസകള്‍….