Breaking news

കോതനല്ലൂർ സെൻമേരിസ് ക്നാനായ കത്തോലിക്കാ പള്ളി (തൂവാനിസ) യില്‍ ക്നായിതോമ പ്രതിമാ അനാച്ഛാദനവും ദു:ഖ്റാന തിരുനാൾ ആഘോഷവും ജൂലൈ 3 ന്. Live telecasting Available

ക്നായി തോമായെ കുറിച്ചുള്ള ശരിയായ അറിവും,ബഹുമാനവും, യഥാർത്ഥ സമുദായ ചരിത്രവും,അവബോധവും വരും തലമുറകളിലേക്ക് പകർന്നു കൊടുക്കുന്നുന്നതിന്റെഭാഗമായി ക്നായി തോമയുടെ പൂർണ കായ സ്വരൂപം പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിലുള്ള കോതനല്ലൂർ സെൻമേരിസ് ക്നാനായ കത്തോലിക്കാ പള്ളി (തൂവാനിസ) അങ്കണത്തിൽ ജൂലൈ 03, 2022 നു 07 AM ന് വി.കുർബാനയെ തുടർന്ന് സ്ഥാപിക്കപ്പെടുന്നു.

സമുദായം വിവിധ തലങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ ഈ സ്വരൂപം ക്നാനായ സ്വത്വത്തിനു പുതിയ ഉണർവ് നൽകട്ടെ. ക്നായി തോമാ കേരളത്തിൽ വന്നപ്പോൾ അദ്ദേഹത്തിന് കേരള സമൂഹത്തിൽ ലഭിച്ച മാന്യതയും 72പദവികളും, കേരളത്തിൽ ക്രൈസ്തവസഭയുടെ ഉയർച്ചയ്ക്കും വളർച്ചയ്ക്കും നിർണ്ണായക ഘടകമായി എന്നുള്ളത് ചരിത്ര സത്യമാണ് .

ഒരു സാമൂഹിക പരിഷ്കർത്താവായ ഇദ്ദേഹത്തെ സഭയിൽ, പ്രത്യേകിച്ച് സീറോ മലബാർ സഭയിൽ വേണ്ട രീതിയിൽ ആദരിക്കപെട്ടുന്നുണ്ടോ എന്നുള്ളതും ഈ സ്മാരകങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ ആണ്. സുറിയാനി ഭാഷയും ആരാധന ക്രമവും കേരളത്തിന് സംഭാവന ചെയ്ത കിനാനായ കുടിയേറ്റ നേതാവും, ക്നാനായ ഗോത്ര തലവനുമായ ക്നായി തോമയുടെ സ്മരണ എന്നും ക്നാനായ സമുദായത്തിലും, ക്നാനായ കത്തോലിക്കാ സഭയിലും എക്കാലവും നിലനിൽക്കപ്പെടുന്നതിനും

എല്ലാവരും വന്ദിക്കേണ്ട ഈ സാമൂഹ്യ പരിഷ്കർത്താവായ ക്നായി തൊമ്മന് അർഹിക്കുന്ന സ്ഥാനം എല്ലായിടത്തും ലഭിക്കട്ടെ. പൂർവിക പിതാക്കന്മാർ നമുക്ക് പകർന്നു നൽകിയ പാരമ്പര്യവും പൈതൃകവും എക്കാലവും നിലനിൽക്കുന്നതിനും ക്നാനായ സമുദായത്തിന്റെ ഒരുമയും കെട്ടുറപ്പും എക്കാലവും നിലനിൽക്കുന്നതിനും ക്നായി തോമായുടെ അനുഗ്രഹങ്ങൾ എക്കാലവും നമ്മോടൊപ്പം ഉണ്ടാകും.

ഈ തിരുസ്വരൂപ സ്ഥാപന ചടങ്ങുകളിലേയ്ക്ക് എല്ലാ നല്ലവരായ സമുദായ സ്നേഹികളെയും സ്വാഗതം ചെയുന്നു.

LIVE LINK:

Facebook Comments

knanayapathram

Read Previous

പാച്ചിറ സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ ക്നായിതോമ പ്രതിമാ അനാച്ഛാദനവും ദു:ഖ്റാന തിരുനാൾ ആഘോഷവും ജൂലൈ 3 ന്. Live telecasting Available

Read Next

യൂ കെ കെ സി എ. ചരിത്രം തിരുത്തിക്കുറിച്ചു , അവഗണിച്ചവർക്ക് മറുപടി