
നീണ്ട കാത്തിരിപ്പിന് ശേഷം ജൂലായ് 2ന് ചെൽറ്റൻഹാമിലെ ജോക്കി ക്ളബിൽ വച്ച് നടക്കുന്ന 19 ത് യു കെ കെ സി എ കൺവൻഷന് 51 യൂണിറ്റുകളിലും വൻ ഒരുക്കങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത് .സൂര്യൻ അസ്തിക്കാത്ത ബ്രിട്ടൻ്റെ മണ്ണിലെ ക്നാനായക്കാരുടെ ദേശീയ ഉത്സവമായ യു കെ കെ സി എ കൺവൻഷൻ ഇതിനോടകം എങ്ങും ചർച്ച ആയിട്ടുണ്ട് .കഴിഞ്ഞ കാലങ്ങളിൽ കൺവെൻഷനോട് അനുബന്ധിച്ചു നടക്കുന്ന സമുദായ റാലിയിൽ സമ്മാനങ്ങൾ വാരിക്കുട്ടിയ മാഞ്ചസ്റ്റർ യൂണിറ്റിലെ മുന്ന് വയസ്സുകാരൻ യോനാ മാക്കീൽ ചെണ്ടകൊണ്ട് വിസ്മയം തീർക്കുവാൻ ഇപ്രാവശ്യത്തെ യു കെ കെ സി എ കൺവൻഷന് എത്തുന്നു. മാഞ്ഞൂർ മാക്കീൽ ഷിജിന്റെയും രേഷ്മയെയുടെയും മകനാണ് യോനാ മാക്കീൽ .മാഞ്ചസ്റ്റർ യൂണിട്ട് പ്രസിഡൻ്റ് ഷാജി വാരാക്കുടിയുടെ നേതൃത്വത്തിൽ വൻ ഒരുക്കങ്ങളാണ് റാലിക്ക് വേണ്ടി അണിയറയിൽ ഒരുങ്ങുന്നത്.
Facebook Comments