Breaking news

UKKCA കൺവൻഷന്റെ സ്വാഗത ഗാനം നാളെ പുറത്തിറങ്ങുന്നു. കൺവൻഷനു മുമ്പ് സ്വാഗത ഗാനം റിലീസ് ചെയ്യുന്നത് ആദ്യമായി

UKKCA കൺവൻഷനിൽ നാളെയുടെ വാഗ്ദാനങ്ങളായ യുവജനങ്ങൾ പ്രധാന ഭാഗമാകുന്നത്, യുവജനങ്ങൾ വിസമയം തീർക്കുന്ന സ്വാഗത ന്യത്തത്തിലൂടെയാണ്. ക്നാനായ യുവജനങ്ങൾ നൃത്തച്ചുവടുകളുടെ ചാരുതയോടെ കാണികളുടെ ഹ്യദയം കീഴടക്കുന്ന സ്വാഗതനൃത്തത്തിൻ്റെ ആവേശം ആസ്വാദകരിലേക്ക് പടർന്നു കയറാറുള്ളത് എല്ലാ കൺവൻഷനുകളുടെയും പ്രത്യേകതയാണ്. ഇതാദ്യമായി കൺവൻഷനു മുമ്പ് കൺവൻഷൻ്റെ സ്വാഗത ഗാനം റിലീസ് ചെയ്യുകയാണ്.
UKയിലെ ഏറ്റവും മികച്ച നൃത്താധ്യാപകനും, നൃത്തസംവിധായകനുമായ കലാഭവൻ നൈസാണ് ഇത്തവണയും കൺവൻഷൻ സ്വാഗത നൃത്തത്തിൻ്റെ കൊറിയോഗ്രാഫി നിർവ്വഹിയ്ക്കുന്നത്. സ്വാഗത ന്യത്തത്തിൻ്റെ പരിശീലനത്തിനെത്തിയവരുടെയും, മാതാപിതാക്കളുടെയും അഭ്യർത്ഥനയെ മാനിച്ചാണ് സ്വാഗത ന്യത്ത ഗാനം റിലീസ് ചെയ്യുന്നത്.”ദൈവം തന്നതല്ലാതൊന്നും”, മനസ്സൊരു സക്രാരിയാ യി “, തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങളുൾപ്പെടെ അഞ്ഞുറിലധികം ക്രൈസ്തവ ഭക്തിഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ച ജോജി ജോൺസാണ്, ഈ ഗാനത്തിൻ്റെ സംഗീത സംവിധാനം നിർവ്വഹിച്ചത്. മികച്ച ഗായകനുള്ളകേരള സംസ്ഥാന ചലച്ചിത്ര അവാർഡും, മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലെയും അവാർഡ് ജേതാവായ മധു ബാലകൃഷ്ണൻ, “മനസ്സൊരു സക്രാരിയായി, ബലിയർപ്പിയ്ക്കാൻ വരുവിൻ”, തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ ക്രൈസ്തവ ഭക്തിഗാന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ക്നാനായ ഗായകൻ പിറവം വിൽസണും, നിരവധി ദക്ഷിണേന്ത്യൻ സിനിമകളിൽ ഗാനമാലപിച്ച ചിത്രാ അരുണുമാണ് സ്വാഗത ഗാനമാലപിച്ചിരിയ്ക്കുന്നത്.July 2 ലെ കൺവൻഷനിലെ സ്വാഗത ഗാനം രചിച്ചത് UKKCA യുടെ ട്രഷററും,PRO യുമായ മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിലാണ്. ഇത് രണ്ടാം തവണയാണ് മാത്യു UKKCA കൺവൻഷന് സ്വാഗത ഗാനം രചിയ്ക്കുന്നത്.വാക്കുകളിൽ കടലിരമ്പം തീർത്ത്, കേൾവിക്കാരെ പിടിച്ചിരുത്തുന്ന പ്രസംഗശൈലിയുടെ ഉടമയായ മാത്യു, UKയിലെ ഏറ്റവും കൂടുതൽ.ഉപന്യാസ രചനാ മത്സരങ്ങളിൽ സമ്മാനാർഹനായ ക്നാനായക്കാരനാണ്.ഈ വർഷത്തെ സ്വാഗത ഗാനം സ്പോണസർ ചെയ്തത്, ബിജു ചാക്കോ മൂശാരിപ്പറമ്പിലാണ്.June 19 ഞായറാഴ്ച്ച UK സമയം 9നാണ് സ്വാഗത ഗാനം പുറത്തിറക്കുന്നത്.

Facebook Comments

knanayapathram

Read Previous

ഫ്രീ സ്റ്റൈൽ ഫുട്ബോളിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ച ഇരവിമംഗലം പാലയിൽമരിയ ബിജു

Read Next

കട്ടച്ചിറ അക്കരപ്പറമ്പില്‍ തോമസ്‌ തോമസ്‌ (കുട്ടപ്പന്‍-82) നിര്യാതനായി. Live funeral telecasting available