Breaking news

ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹ്യദയ ദർശന തിരുന്നാൾ അനുഗ്രഹദായകമായി

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഓ.)
 ഷിക്കാഗൊ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയവും, തലപ്പള്ളിയുമായ ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുന്നാൾ ജൂൺ 10 മുതൽ 13 വരെ ആഘോഷപൂർവ്വം ആചരിച്ചു. ജൂൺ 10 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക് ഇടവകയിലെ യുവജനങ്ങളുടെ ചെണ്ട മേളങ്ങളോടെ ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറാളുമായ മോൺ. റവ. ഫാ. തോമസ് മുളവനാൽ പതാക ഉയർത്തി തിരുന്നാളിന് തുടക്കം കുറിച്ചു. തുടർന്ന് ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിന്റെ അസ്സി. വികാരി റെവ. ഫാ. ജോസഫ് തച്ചാറയുടെ മുഖ്യകാർമ്മികത്വത്തിൽ ഇംഗ്ളീഷിൽ വിശുദ്ധ കുർബാന അർപ്പിച്ചു. മോൺ. റവ. ഫാ. തോമസ് മുളവനാൽ, റെവ. ഫാ. ലിജോ കൊച്ചുപറമ്പിൽ, റെവ. ഫാ. ജോണസ് ചെറുനിലത്ത്, ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്ത് എന്നിവർ സഹ കാർമ്മികരുമായിരുന്നു. റെവ. ഫാ. ജോസഫ് തച്ചാറ വചന സന്ദേശം നൽകി. ഫൊറോനായിലെ യുവജന ക്വയർ ടീമാണ് ഗാന ശുശ്രൂഷകൾ നടത്തിയത്. ഇതേ തുടർന്ന്  33 ദിവസത്തിന്റെ ഒരുക്കത്തോട് കൂടിയ മാതാവിന്റെ വിമല പ്രതിഷ്ഠ നടത്തി. ഡി. ർ. ഇ. ടീന നെടുവാമ്പുഴയുടെ നേത്ര്യുത്വത്തിലുള്ള മതബോധന കലോത്സവം ഫൊറോനായിലെ സ്വന്തം സിസ്റ്റർ എലീസ കണ്ണച്ചാംപറമ്പിൽ ഉത്‌ഘാടനം ചെയ്തു.
      ജൂൺ 11 ശനിയാഴ്ച വൈകിട്ട് 5:00 മണിക്ക് ലദീഞ്ഞിനുശേഷം മോൺ. റവ. ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ വിശുദ്ധ കുർബാന അർപ്പിച്ചു. റെവ. ഫാ. ജോബി പുച്ചുകണ്ടത്തിൽ വചന സന്ദേശം നൽകി. റെവ. ഫാ. ജോണസ് ചെറുനിലത്ത്, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് എന്നിവർ സഹ കാർമ്മികരായിരുന്നു. ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഇടവകയുടെ ഗായകസംഘമാണ് ഗാനങ്ങൾ ആലപിച്ചത്. കുര്ബാനയോടനുബന്ധിച്ച്  പ്രസുദേന്തി വാഴ്ചയും,  ശ്രീ. തമ്പിച്ചെൻ
ചെമ്മാച്ചേലിന്റെ നേത്രുത്വത്തിലുള്ള ദർശന സമൂഹത്തിന്റെ ചെണ്ട മേളങ്ങളോടെയുള്ള കപ്ലോൻ വാഴ്ച്ചയും ഉണ്ടായിരുന്നു. തുടർന്ന് ഷീബ മുത്തോലത്തിന്റേയും ഡെന്നി പുല്ലാപ്പള്ളിയുടേയും നേത്രുത്വത്തിൽ കലാപരിപാടികൾ മോൺ. റവ. ഫാ. തോമസ് മുളവനാൽ ഉത്‌ഘാടനം ചെയ്തു.  തുടർന്ന് വുമൺസ് മിനിസ്ട്രി അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. അതിൽ നീന കോയിത്തറ എഴുതി സംവിധാനം ചെയ്ത “മൂകം” എന്ന സ്കിറ്റ് ഏറെ ശ്രദ്ധേയമായി. അതിൽ ഡെന്നി പുല്ലാപ്പള്ളി, സുനിൽ കോയിത്തറ എന്നിവർ പ്രധാന കഥാപാത്രങ്ങളായിരുന്നു. ഇതിലെ മുത്തോലത്തച്ചന്റെ ആദ്യാഭിനയം വളരെ പ്രശംസനീയമായിരുന്നു.
      2022 ജൂൺ 12 ഞായറാഴ്ച വൈകിട്ട് 4:00 മണിക്ക് ഷിക്കാഗോ സെന്റ് തോമസ് രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിപൂർവ്വമായ റാസ കുർബാന അർപ്പിച്ചു. ഫാ. തോമസ് മുളവനാൽ, വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്ത്, ഫാ. ജോൺസ് ചെറുനിലത്ത്, ഫാ. ലിജോ കൊച്ചുപറമ്പിൽ എന്നിവർ സഹകാർമികരായിരുന്നു. ഫാ. ലിജോ കൊച്ചുപറമ്പിൽ വചന സന്ദേശം നൽകി. തുടർന്ന് ഈശോയുടെ തിരുഹ്യദയ നൊവേന അർപ്പിച്ചു. സജി മാലിത്തുരുത്തേൽ, ജോയി കുടശ്ശേരി എന്നിവർ ഗായകസംഘത്തെ നയിക്കുകയും, ഫിലിപ്പ് കണ്ണോത്തറ, കുര്യൻ നെല്ലാമറ്റം എന്നിവർ ദൈവാലയ ശുഷ്രൂഷകൾക്ക് നേത്രുത്വം നൽകുകയും ചെയ്തു. തുടർന്ന് നടന്ന വാദ്യമേളങ്ങളോടുകൂടിയ തിരുന്നാൾ പ്രദക്ഷിണം ഏറെ സന്തോഷപ്രദമായിരുന്നു. ഇതേ തുടർന്ന് സ്വാദിഷ്ടമായ സ്‌നേഹവിരുന്നുമുണ്ടായിരുന്നു.
      ജൂൺ 13 തിങ്കൾ വൈകുന്നേരം 7:00 മണിക്ക് കോട്ടയം അതിരൂപത വികാരി ജനറാൾ മോൺ. മൈക്കിൾ വെട്ടിക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ ഇടവകയിൽ നിന്നും വേർപെട്ടുപോയ എല്ലാ ആത്മാക്കൾക്കും വേണ്ടിയുള്ള വി. ബലി, ഒപ്പീസ് എന്നിവയോടെ തിരുന്നാൾ കർമ്മങ്ങൾക്ക് സമാപനമായി. മെൻസ് മിനിസ്ട്രിയാണ് അടുത്ത വർഷത്തെ പ്രസുദേന്ധിമാർ.
      175 ഓളം വനിതകൾ സ്പോൺസർ ചെയ്ത് ഷീബ മുത്തോലത്തിന്റെ നേത്രൂത്വത്തിലുള്ള വുമൺസ് മിനിസ്ട്രിയാണ് പ്രസുദേന്ധിമാർ. തിരുനാൾ ഭംഗിയായി നടത്താൻ പ്രയക്നിച്ചവർക്കും, തിരുനാളിൽ പങ്കെടുത്ത് ഇത് അനുഗ്രഹപ്രദമാക്കിയവർക്കും വികാരി ഫാ. എബ്രാഹം മുത്തോലത്ത് നന്ദി പറഞ്ഞു.  എക്സിക്കൂട്ടീവ് അംഗങ്ങളായ ജോർജ് ചക്കാലത്തൊട്ടിയിൽ, സണ്ണി മൂക്കേട്ട്, മാത്യു ഇടിയാലി, സാബു മുത്തോലം, സുജ ഇത്തിത്തറ, സണ്ണി മുത്തോലം എന്നിവരാണ് ചടങ്ങുകൾക്ക് നേത്യുത്വം നൽകിയത്.

Thank you & God Bless.
BINOY STEPHEN
Facebook Comments

knanayapathram

Read Previous

ഭിന്നശേഷി ഉന്നമനം – ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

Read Next

ഫ്രീ സ്റ്റൈൽ ഫുട്ബോളിൽ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ച ഇരവിമംഗലം പാലയിൽമരിയ ബിജു