ജോബി ഐത്തിൽ
(കഴിഞ്ഞ 18 വർഷമായി യു കെയിൽ മാനസിക ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ് ലേഖകൻ)
എന്റെ അഭിപ്രായത്തിലും ഞാൻ കണ്ടറിഞ്ഞ സത്യങ്ങളിലും നിന്നും എനിക്ക് തോന്നുന്നത് നമ്മുടെ യുവ ജനത ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ അവസ്ഥയാണ് Drug addiction. അഥവാ ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ട് പോകുന്നത് എന്നതാണ് . യുവാക്കളുടെ ലഹരിയുടെ ഉപയോഗം അവരെ ഗുരുതരമായ ചികിത്സിച്ചു ഭേദമാക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള മാനസിക രോഗങ്ങൾ മുതൽ തുടങ്ങി അത് വഴി അവരുടെ ജീവിതം വളരെ മോശമായ നിലവാരത്തിലെത്തുകയും അത് അവരെ ആത്മഹത്യയിലേക്ക് വരെ നയിക്കുകയും ചെയ്യുമെന്ന് മനസ്സിലാക്കുമ്പോളാണ് ഈ പ്രശ്നം എത്ര സങ്കീർണ്ണമാണ് എന്ന് നാമോരുരുത്തരും മനസ്സിലാക്കേണ്ടത് . അത് മാത്രമല്ല നിരവധി ശാരീരിക മാനസിക പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ട് ഗുരുതരമായ മാനസിക രോഗത്തിന് അടിമപ്പെട്ടു മാനസിക ആശുപത്രിയുടെ മതിൽ കെട്ടിനുള്ളിൽ യുവാക്കളെയും യുവതികളെയും കാണുമ്പോൾ മനസ്സിൽ എപ്പോഴും നമ്മുടെ വളരുന്ന യുവ തലമുറയെ കുറിച്ചുള്ള ആശങ്കൾ മാത്രമാണ് എനിക്ക് തോന്നാറുള്ളത് .ജീവിതം മുഴുവൻ മക്കൾക്കായി ഉഴിഞ്ഞു വച്ച മാതാപിതാക്കൾ തങ്ങളുടെ മക്കളെ കാണാൻ എത്തുമ്പോൾ അവരുടെ അവസ്‌ഥ കണ്ട് പൊട്ടിക്കരയുമ്പോൾ അവരുടെ വേദനയിൽ ഒന്ന് പൊട്ടിക്കരയാൻ പോലും സാധിക്കാതെ പലപ്പോഴും നിർവികാരനായി എനിക്ക് നിൽക്കേണ്ടി വന്നിട്ടുണ്ട് കാരണം അവരുടെ വേദനകൾക്ക് അവരുടെ നഷ്ടത്തിന് പകരം വക്കുവാൻ പലപ്പോഴും വാക്കുകൾ കിട്ടാറില്ല അവരെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയില്ല.യൂറോപ്യൻ രാജ്യങ്ങളിൽ അഞ്ചിൽ ഒരാൾ എങ്കിലും തങ്ങടെ സ്കൂൾ കാലഘട്ടത്തിൽ മയക്കുമരുന്നുകൾ പരീക്ഷിക്കാറുണ്ട് എന്ന് തന്നെയാണ് ഈയടുത്ത കാലത്തിറങ്ങിയ പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ചില കുട്ടികൾ ആദ്യത്തെ ഒറ്റ ഉപയോഗത്തോടുകൂടി എന്നെന്നേക്കുമായി മയക്ക് മരുന്നുകളുടെ ഉപയോഗം പൂർണ്ണമായി നിർത്തുന്നു. എന്നാൽ മറ്റുചിലർ ഇത് വീണ്ടും തുടരുന്നു. തുടക്കത്തിൽ ഇവൻ വലിയ അപകടകാരിയല്ല. പക്ഷേ തുടർച്ചയായ ഉപയോഗംമൂലം ഇവർ അഡിക്ഷൻലേക്ക് എത്തിച്ചേരുകയും പിന്നീട് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യും. ആദ്യകാലഘട്ടത്തിൽ തന്നെ മാതാപിതാക്കൾക്ക് ഇത് തിരിച്ചറിയാൻ സാധിച്ചാൽ നമ്മുടെ മക്കളെ എത്രയും വേഗം നേർവഴിയിലേക്ക് തിരിച്ചുകൊണ്ടുവരുവാൻ ഒരുപരിധിവരെ എളുപ്പമാണ് .സ്വന്തം മക്കൾ ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ട് എന്ന് മനസ്സിലാക്കിയാൽ ആദ്യം വേണ്ടത് അവരെ കുറ്റപ്പെടുത്താതെ അവർക്കൊപ്പം നിന്ന് അവരെ പറഞ് മനസ്സിലാക്കി എത്രയും വേഗം വേണ്ട ചികത്സ മക്കൾക്കായി ലഭ്യമാക്കുക എന്നതാണ് അത് അവരെ എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ സാധിക്കും.മറ്റുള്ളവരുടെ മുന്നിൽ ഹീറോ ചമയാനും സ്കൂളിൽ മറ്റുള്ളവരുടെ മുന്നിൽ കൂടുതൽ സുഹൃത്തുക്കളെ ലഭിക്കുവാനും കൂടുതൽ ആൾക്കാർ ഒപ്പം നിൽക്കുവാനും ,ചിപ്പോൾ അവർ അറിയാതെയും,മറ്റ് ചിലപ്പോൾ മറ്റുള്ളവരുടെ ഭീഷണിക്ക് വഴങ്ങിയും ഒക്കെ വേണ്ടിയാണ് പലരും ലഹരിയുടെ ഉപയോഗ ആദ്യമായി പലരും ആരംഭിക്കുന്നത്.മക്കളുടെ ഏതൊരു ചെറിയ പ്രശ്നവും ഏറ്റവും ആദ്യം തിരിച്ചറിയുന്നത് അമ്മമാരാണ്.പക്ഷെ ഇന്നത്തെ ഈ തിരക്കേറിയ ലോകത്തിൽ പലപ്പോഴും മാതാ പിതാക്കൾ എന്ന നിലയിൽ നമ്മൾക്ക് അത് എപ്പോഴും സാധിക്കാറില്ല എന്നാൽ മാതാ പിതാക്കളുടെ ഈ ചെറിയ ഒരു നോട്ടക്കുറവ് മക്കളെ വളരെ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് ആണ് എത്തിക്കുന്നത്. അതിനാൽ നാം കൂടുതൽ ജാഗ്രത പുലർത്തണം കാരണം എന്തൊക്കെ വെട്ടിപിടിച്ചാലും അത് തങ്ങളുടെ മക്കൾ ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ട്പോയാൽ പിന്നെ എന്ത് പ്രോയൊചനം .ഇനി മയക്കുമരുന്നുകൾ എന്താണ്നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്ന് നോക്കാം.ഏതൊരു ലഹരി പദാർത്ഥവും തലച്ചോറിലെ Chemical meassging system തകരാറിലാക്കുന്നു. എന്നാൽ ലഹരിയുടെ വകഭേദങ്ങൾക്കനുസരിച്ച് തലച്ചോറിനെ ബാധിക്കുന്ന രീതിയിൽ വ്യത്യാസം വരാം. അതിസങ്കീർണമായ ഘടനയാണ് തലച്ചോറിനുള്ളത്. ഈ ഘടനയിലേക്ക് ലഹരി പദാർത്ഥങ്ങൾ എത്തിച്ചേരുമ്പോൾ റിഫ്ലക്സ് പ്രവർത്തങ്ങൾ താറുമാറാകുന്നു. തുടർന്ന് ഓർമ്മക്കുറവ്, ഉത്കണ്ഠ, തുടങ്ങിയ മാനസിക സംഘർഷങ്ങൾ മുതൽ മസ്തിഷ്ക ആഘാതം വരെ സംഭവിച്ചേക്കാം.
നമ്മുടെ കുട്ടികളെ നല്ല രീതിയിൽ നിരീക്ഷിക്കുകയാണെങ്കിൽ അവരുടെ കാര്യങ്ങളിൽ ഒരു പ്രത്യേക ശ്രദ്ധ പതിപ്പിച്ചാൽ ഒരു പരിധിവരെ നമ്മൾക്ക് അവർ അത് ഉപയോഗിക്കുന്നുണ്ടോ എന്ന് മനസിലാക്കാം .അതിന് വേണ്ടത് കുട്ടികളോട് ഏറ്റവും ഒരു നല്ല അടുപ്പവും അവരുമായി ആഴ്ചയിൽ ഒന്നെങ്കിലും തുറന്ന് സംസാരിക്കാൻ അവസരമുണ്ടാക്കുകയും വേണം .അതോടൊപ്പം അവർ സഞ്ചരിക്കുന്ന വഴികൾ അവരുടെ കുട്ടുകാർ അവർ സ്‌കൂളിൽ നിന്നും എത്തുന്ന സമയം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ അല്പം ശ്രദ്ധ പതിപ്പിച്ചാൽ ഒരു പരിധിവരെ നമ്മൾക്ക് ഇത് നേരത്തെ തന്നെ കണ്ടെത്താവുന്നതാണ് ,അതോടൊപ്പം മയക്ക് മരുന്ന് ഉപയോഗിക്കുന്ന കുട്ടികളിൽ സാധാരണ കാണുന്ന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്
ഏത് സമയവും മയക്കം
വൃത്തിക്കുറവ്
ദിനചര്യകളിൽ മാറ്റം
സൗഹൃദങ്ങളിൽ മാറ്റം
പണം ധാരാളമായി ആവശ്യപ്പെടുക
Confusion
വിറയൽ
സംസാരത്തിൽ വൈകല്യം
ഉറക്കകുറവ്, പതിവിലും കൂടുതൽ ഉറങ്ങുക
ചുറ്റുമുള്ളവരെ കുറിച്ച് കൃത്യമായ ബോധമില്ലായ്മ എന്നിവയാണ് ഈ ലക്ഷണങ്ങൾ ഉള്ളവർ എല്ലാം മയക്ക് മരുന്ന് ഉപോഗിക്കുന്നവർ ആയി കരുതാതെ ഇങ്ങനെയുള്ള ഉള്ള ലക്ഷണങ്ങൾ കണ്ടാൽ അവരുടെ കാര്യങ്ങളിൽ കൂടുതലായി ഒരു കരുതൽ മാതാ പിതാക്കൾ എടുക്കുക .മയക്ക് മരുന്ന് ഉപയോഗിക്കുന്നവരെ ഏറ്റവും പെട്ടെന്ന് കണ്ടെത്തി അവർക്ക് വേണ്ട ചികത്സ നല്കാൻ സാധിച്ചാൽ ഒരു പരിധിവരെ നമ്മൾക്ക് ഈ പ്രശ്നത്തിൽ പരിഹാരം ഉണ്ടാകാം .നീണ്ട കൗൺസിലിംഗും behaviour therapies ഉം ഈ അസുഖത്തിന് ഇന്ന് ലഭ്യമാണ്.ഇതിനോടൊപ്പം മരുന്നുകളും ഉപയോഗിച്ചുള്ള വിവിധ ചികിത്സാ രീതികളും ഇന്ന് ലഭ്യമാണ് .ഗുരുതരമായ അഡിക്ഷനും അത് വഴി മാനസിക രോഗങ്ങൾക്ക് കിഴ്പ്പെടുന്നവർക്ക് നീണ്ട കാലത്തെ ഹോസ്പിറ്റൽ അഡ്മിഷനും വിദഗ്ദ്ധമായ കൗൺസിലിംഗും ആവശ്യമാണ് . ദിവസവും ജീവിത തിരക്കിനടിയിൽ നമ്മുടെ കുട്ടികൾക്കൊപ്പം അല്പം സമയം കണ്ടെത്താൻ ശ്രമിച്ചാൽ അവരുടെ കാര്യങ്ങളിൽ ഒരു ചെറിയ നിരീക്ഷണമുണ്ടായാൽ അവർ സഞ്ചരിക്കുന്ന വഴികളിൽ നമ്മുടെ അകക്കണ്ണുകൾ ഉണ്ടായാൽ ഈ വിപത്തിന് നമ്മൾക്ക് എന്നെന്നേക്കുമായി നമ്മയുടെ കുട്ടികളിൽ നിന്നും അകറ്റാം .നമ്മുടെ വളരുന്ന ഈ യുവ തലമുറ ഈ വിപത്തിന് അടിമയാകാതിരിക്കട്ടെ അതിനായി നമ്മുടെ തിരക്കേറിയ ജീവിതത്തിൽ ഒരു ഇത്തിരിനേരം നമ്മുടെ അകക്കണ്ണുകൾ നമ്മുടെ മക്കൾക്കായി തുറക്കാം….അങ്ങനെ നമ്മുടെ വളരുന്ന യുവ തലമുറ നല്ല ആരോഗ്യത്തോടൊപ്പം നല്ല മാനസിക ആരോഗ്യത്തിനും ഉടമകൾ ആകട്ടെ .