Breaking news

കുമരകം ഇടവക ജനങ്ങളുടെ നിചയദാർഢ്യത്തിന്റെയും മനക്കരുത്തിന്റെയും വിജയം

കറിയാച്ചൻ പുത്തെൻകളം യു കെ

ക്നായി തോമയുടെ നിചയദാർഢ്യവും മനക്കരുത്തും പ്രതിസന്ധികളിൽ തളരാതെ ദൈവത്തിൽ ആശ്രയിച്ചു നടത്തിയ മഹത്തായ കുടിയേറ്റത്തിന്റെ ഓര്മ അനുസ്മരിപ്പിക്കും വിധമായിരുന്നു ഇന്നലത്തെ നമ്മുടെ ഇടവകയിലെ ക്നായി തോമ പ്രതിമ അനാച്ഛാദനം .

 കൃത്യമായ ആസൂത്രണവും അച്ചടക്കവും ചിട്ടയും പരിപാടിയെ അതിഗംഭീരം ആക്കി .ഇതിനു വേണ്ടി അക്ഷീണം യത്‌നിച്ച ഓരോ വ്യക്തികളെയും അഭിനന്ദിക്കുന്നു .പ്രേത്യേകിച്ചു 16 അംഗ കമ്മിറ്റി അംഗങ്ങളായ കുഞ്ഞുമോൻ 

സാർ ( ഫിലിപ്പ് സ്കറിയ പെരുമ്പളത്തുശേരി ) ജെയ്‌ബു വിശാഖം തറ , തോമസ് മൂലയിൽ , റ്റോബിൻ മേലുവള്ളിൽ ,ജോയ്ൻ പൗവ്വത് , ജോമോൻ ചാലുങ്കൽ , രാജു വിശാഖം തറ , സിജി മണയത്തറ , സാജൻ കണ്ടത്തിപ്പറമ്പിൽ , ഫിലിപ് കുസുമാലയം , ജിഫി നടുവേലിപറമ്പിൽ , ജോയ് പൗവ്വത്, രാജു നടുവത്തറ ,ജോജി ചിറത്തറ , ജെയിംസ് ചെറുശേരിൽ .

കുഞ്ഞുമോൻ സാറിന്റെ അവതരണവും പ്രസംഗവും ലോകത്തുള്ള എല്ലാ ക്നാനായകരുടെയും അഭിനന്ദനങ്ങൾ പ്രവഹിക്കുക ആണ് .

ഓരോ ഇടവക്കാരും ഇന്നലെ പള്ളിയിൽ എത്തണമെന്ന വികാരം ആയിരുന്നു .എല്ലാ കൃത്യമായി high ക്വാളിറ്റി ൽ ലൈവ് സംപ്രേക്ഷണം നടത്തിയ ക്നാനായ പത്രം അഭിനന്ദനം അർഹിക്കുന്നു .

ഇത്ര സെറിമോണിയൽ ആയിട്ടു ക്നായി തോമയുടെ പ്രതിമ അനാച്ഛാദനം ആദ്യമെന്ന അഭിപ്രായം ആണ് വിവിധ രാജ്യങ്ങളിലെ ക്നാനായ അസോസിയേഷൻ ഭാരവാഹികൾക്കും

പ്രതിസന്ധികളിൽ തളരാതെ തികഞ്ഞ അല്മസംയനത്തോടെ സഭാവിശ്വാസത്തെ മുറുകെ പിടിച്ചും പരിശുദ്ധ സിംഹാസനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും ക്നാനായ സമുദായ സ്നേഹം നെഞ്ചിലേറ്റി മനസ്സിൽ എന്നെന്നും സൂക്ഷിക്കാവുന്ന ചരിത്ര നിമിഷം യാഥാര്ധ്യമാകുവാൻ യത്‌നിച്ച എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി

Facebook Comments

knanayapathram

Read Previous

ലോകമെമ്പാടുമുള്ള ആയിരകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ ക്നായി തോമായുടെ പ്രതിമ കുമരകം വളളാറപള്ളി അങ്കണത്തിൽ സ്ഥാപിച്ചു

Read Next

അറുനൂറ്റിമംഗലം ചരളേൽ ഏലിയാമ്മ ജോസഫ് (89) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE