Breaking news

ഭൗമ ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: ഏപ്രില്‍ 22 ലോക ഭൗമ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭൗമ ദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വ്വഹിച്ചു. മലിനീകരണത്തില്‍ നിന്നും ഭൂമിയെ സംരക്ഷിച്ച് ഭാവിതലമുറയ്ക്ക് കരുതല്‍ ഒരുക്കുവാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രകൃതി വിഭവങ്ങളുടെ സൂക്ഷ്മതയോടെയുള്ള ഉപയോഗത്തോടൊപ്പം പരിസ്ഥിതി സൗഹാര്‍ദ്ദ മനോഭാവവും അനുദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, കോട്ടയം ജില്ല മണ്ണ് പരിശോധന ലാബ് അസി. ഡയറക്ടര്‍ ഷേര്‍ളി സക്കറിയാസ്, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിന് കോട്ടയം ജില്ല മണ്ണ് പരിശോധന ലാബ് അസി. ഡയറക്ടര്‍ ഷേര്‍ളി സക്കറിയാസ് നേതൃത്വം നല്‍കി. കൂടാതെ ഭൗമ സംരക്ഷണ കര്‍മ്മപദ്ധതികളുടെ ആക്ഷന്‍പ്ലാന്‍ രൂപീകരണവും നടത്തപ്പെട്ടു. കെ.എസ്.എസ്.എസ് സ്വാശ്രയസംഘ പ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു

Facebook Comments

Read Previous

അരീക്കര സംഗമം

Read Next

ഞീഴൂർ (പാറശ്ശേരി) മാവേലിൽ അന്നമ്മ ചാക്കോ (90) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE