
മറ്റക്കര കെ.സി.സി യുടെ നേതൃത്വത്തിൽ വിസിറ്റേഷൻ സന്യാസിനി സമൂഹത്തിൻ്റെ സഹകരണത്തോടെ നിർമ്മിച്ച ഭവനത്തിൻ്റെ വെഞ്ചിരിപ്പ് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ.മാത്യു മൂലക്കാട്ട് നിർവഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാൾ വെരി.റവ. ഫാ മൈക്കിൾ വെട്ടിക്കാട്ട് വീടിൻ്റെ താക്കോൽ കൈമാറി, ഉപഹാരങ്ങൾ സമർപ്പിച്ചു.കിടങ്ങൂർ ഫൊറോന വികാരി വെരി.റവ.ഫാ ജോയി കട്ടിയാങ്കൽ ബൈബിൾ പ്രതിഷ്ഠ നിർവഹിച്ചു. ഇടവക വികാരി റവ.ഫാ ജോസ് പൂത്തൃക്കയിൽ, മദർ സുപ്പീരിയർ സിസ്റ്റർ ഹെലേന എസ്.വി.എം, KCC കിടങ്ങൂർ ഫൊറോന പ്രസിഡൻ്റ് ഫിലിപ്പ് മഠത്തിൽ, KCWA അതിരൂപതാ പ്രസിഡൻ്റ് ലിൻസി രാജൻ, വടശ്ശേരിക്കുന്നേൽ എന്നിവർ അനുമോദനങ്ങൾ അർപ്പിച്ചു.ഈ ഭവനപദ്ധതി പൂർത്തിയാക്കുവാൻ സഹായം നൽകിയ നിരവധി ആളുകളുണ്ട്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അഭ്യുദയകാംക്ഷിയായ വ്യക്തി നൽകിയ അഞ്ച് ലക്ഷം രൂപയാണ് ഈ പദ്ധതിയുമായി മുന്നോട്ട് ഇറങ്ങുവാൻ ധൈര്യമേകിയ മൂലധനം. വീട് നിർമ്മാണത്തിന് ആവശ്യമായ തടികൾ, നിർമ്മാണ സാമഗ്രികൾ, പലരുടെയും കഴിവിൽ കവിഞ്ഞ സാമ്പത്തിക സഹായങ്ങൾ. ആരുടെയും പേരുകളോ പെരുമയോ അറിയിക്കുന്നില്ല, ചെയ്ത നൻമകൾക്ക് പ്രതി നന്ദി അറിയിക്കുവാൻ വാക്കുകളോ അക്ഷരങ്ങളോ മതിയാവില്ല എന്ന് ഞങ്ങൾക്ക് അറിയാം. ഒരു പാട് സന്തോഷത്തോടെ തികഞ്ഞ ചാരിതാർത്ഥ്യത്തോടെ , നിറഞ്ഞ മനസ്സോടെ, പ്രതിഫലിപ്പിക്കാൻ കഴിയാത്ത നന്ദിയോടെ … ക്നാനായ കത്തോലിക്ക കോൺഗ്രസ് മറ്റക്കര യൂണിറ്റ്.