Breaking news

ബോധനം 2022 – സാമൂഹ്യ പ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്കായി ബോധനം 2022 എന്ന പേരില്‍ സാമൂഹിക അവബോധ പഠന ശിബിരം സംഘടിപ്പിച്ചു. കോട്ടയം ബി.സി.എം കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗവുമായി സഹകരിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പഠന ശിബിരത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ബി.സി.എം കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം ഫാക്കല്‍റ്റി സിസ്റ്റര്‍ ഷീന എം.യു എന്നിവര്‍ പ്രസംഗിച്ചു. സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ച്ച പകര്‍ന്ന് നല്‍കുന്നതോടൊപ്പം കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന അന്ധബധിര പുനരധിവാസ പദ്ധതിയെക്കുറിച്ചും അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പഠന ശിബിരത്തില്‍ കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി. ജെസില്‍, സ്‌പെഷ്യല്‍ എജ്യൂക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

Facebook Comments

knanayapathram

Read Previous

UKKCA യുടെ സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ പുനരാരംഭിയ്ക്കുന്നു

Read Next

UK യിലെ ക്നാനായക്കാർ കൺവൻഷൻ തിരക്കിൽ, July 2 ലെ മഹാസമ്മേളനത്തിലും റാലിയിലും സ്വന്തം യൂണിറ്റുകളുടെ പ്രൗഡി ഉയർത്താൻ യൂണിറ്റ് ഭാരവാഹികൾ