Breaking news

UKKCA യുടെ സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ പുനരാരംഭിയ്ക്കുന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽPRO UKKCA


UKKCA റിസോഴ്സ് ടീമിൻ്റെ ആഭിമുഖ്യത്തിൽ വളരെ വിജയകരമായി യൂണിറ്റുകളിൽ നടത്തിവന്നിരുന്ന സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ സാമുഹ്യ ഒത്തുചേരലുകൾ അസാധ്യമാക്കിയ കോവിഡ് 19 മഹാമാരി മൂലം നിരത്തി വച്ചിരിയ്ക്കുകയായിരുന്നു. April 2 ന് UKKCA നടത്തിയ വെരച്ചുൽ ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിൽ UKKCA പ്രസിഡൻ്റ് ശ്രീ ബിജി ജോർജ്ജ് മാംകൂട്ടത്തിൽ സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ പുനരാരംഭിയ്ക്കുന്നതായി പ്രസ്താവിച്ചു.
2018 ൽ രൂപീകൃതമായ UKKCA റിസോഴ്സ് ടീമിൻ്റെ നേതൃത്വത്തിലാണ് ക്ലാസ്സുകൾ നടത്തപ്പെടുക. Know your heritage എന്ന പാഠ്യപദ്ധതിയുമായി യൂണിറ്റുകൾ സന്ദർശിച്ച്‌ ക്ലാസ്സുകൾ നടത്തിയിരുന്ന റിസോഴ്സ് ടീമിന് യൂണിറ്റുകളിൽ നിന്നും ഊഷ്മള സ്വീകരണമാണ് ലഭിച്ചിരുന്നത്. ക്നാനായ സമുദായ ചരിത്ര അവബോധം ക്നാനായ യുവജനങ്ങളിലെത്തിയ്ക്കുക എന്നതാണ് Know your heritage പാഠ്യപദ്ധതിയിലൂടെ UKKCA വിഭാവനം ചെയ്യുന്നത്. കോട്ടയം അതിരൂപതയുടെ ആധികാരിക ഗ്രന്ഥങ്ങളെ ആസ്പദമാക്കി വിജ്ഞാനവും, വിനോദവും ഇടകലർത്തി ശ്രോതാക്കൾക്ക് താത്പര്യം തോന്നുന്ന രീതിയിൽ അവതരിപ്പിച്ചാണ് റിസോഴ്സ് ടീം ഇക്കാലമെത്രയും ജൈത്രയാത്ര തുടർന്നത്.
2019 ൽ ഒറ്റ വർഷം കൊണ്ടു തന്നെ UKKCA യുടെ 51 യൂണിറ്റുകളിൽ 30 യൂണിറ്റുകളിലും റിസോഴ്‌സ് ടീമിന് ബോധവൽക്കരണ ക്ലാസ്സുകൾ നടത്താനായി.  സമുദായ ബോധവൽക്കരണ ക്ലാസ്സുകൾക്കായി വേദികളും അവസരങ്ങളുമൊരുക്കി യൂണിറ്റുകൾ തന്നെ റിസോഴ്സ് ടീം അംഗങ്ങൾക്ക് ഹൃദ്യമായ സ്വാഗതമേറിയപ്പോൾ ഒറ്റവർഷം കൊണ്ട് അറുപതു ശതമാനം യൂണിറ്റുകളും സന്ദർശിയ്ക്കാൻ റിസോഴ്സ് ടീമിനായി. UKKCA വൈസ് പ്രസിഡൻ്റ് ശ്രീ സിബി തോമസ് കണ്ടത്തിലാണ് സമുദായ ബോധവൽക്കരണ ക്ലാസ്സുകളുടെ ചുമതല വഹിയ്ക്കുന്നത്. കൂടാരയോഗങ്ങളോടനുബന്ധിച്ച് സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ നടത്താനാഗ്രഹിയ്ക്കുന്നവർ സിബി തോമസ് കണ്ടത്തിലിനെ   (07727004298) ബന്ധപ്പെടാവുന്നതാണ്.

Facebook Comments

knanayapathram

Read Previous

UKKCA യുടെ സമുദായ ബോധവൽക്കരണ ക്ലാസ്സുകൾ പുനരാരംഭിയ്ക്കുന്നു

Read Next

ബോധനം 2022 – സാമൂഹ്യ പ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്കായി പഠന ശിബിരം സംഘടിപ്പിച്ചു